Saturday, 2 May 2009
അയല്‍ഭയം
എനിയ്ക്കു ഭയമില്ല
അടുക്കളത്തൊടിയില്‍
ഞാന്‍ ഭദ്രമായ് വെച്ച
വടിവാളുകളില്‍,
ആസിഡുബോംബുകളില്‍.
പക്ഷെ, അയല്‍ക്കാരന്റെ
കറിക്കത്തിയിലാണെന്റെ ഭയം.
ഭയമില്ല, വിത്തനാഥന്റെ
ബേബിതന്‍ പാല്‍കുപ്പിയില്‍.
വറുതിക്കോലങ്ങളുടെ
പിച്ചച്ചട്ടി പെട്ടെന്നൊരു
ദിനം ആര്‍ഡിയെക്സായി മാറുമോ
എന്നു ഞാന്‍ ഭയക്കുന്നു.
പുലരിയില്‍ എന്റെ പേടി പുലരുന്നു.
അയ്യോ! അയല്‍ക്കാരന്‍ നോക്കുന്നു.
രാവുകളില്‍ വേണ്ടത്ര ഇരുട്ടുണ്ട്,
എനിക്കെന്റെ മുഖമൊളിപ്പിക്കാന്‍.
യജമാനന്റെ ധ്വനിയില്‍
പേശാനാണെനിക്കിഷ്ടം.
കുറഞ്ഞത് യജമാനന്റെ
പട്ടിയെപ്പോലെ
കുരക്കുകയെങ്കിലുമാകാമല്ലൊ.
എന്റെ ഗ്യാസടുപ്പിലെ
നീല നാളങ്ങളെത്ര സൗമ്യം!
അയല്‍ക്കാരന്റെ മുറ്റത്തെ
വിറകടുപ്പിലെ കനല്‍ക്കണ്ണുകള്‍
എന്നെതുറിച്ചു നോക്കുന്നു.
എന്റെ ഭവനം, എന്റെ കുഞ്ഞുങ്ങള്‍,
എന്റെ ടി.വി., എന്റെ ഫ്രിഡ്ജ്,
എന്റെ കാര്‍... ദൈവമേ...
ഒന്നുമേ കവര്‍ന്നെടുക്കരുതേ...
അയല്‍ക്കാരന്‍ തീ കായരുത്.
കഞ്ഞിവെക്കരുത്.
കറിക്കരിയരുത്.
ദയക്കായി നിലവിളിക്കരുത്.
ഭവനങ്ങള്‍ക്കിടയിലെ
മകരമഞ്ഞിനും
തുലാവര്‍ഷ പകര്‍ച്ചക്കും
മീനവെയിലിനുംഒരേ ഭയഭാവമാണ്.
Labels:
കവിത
Subscribe to:
Post Comments (Atom)
എല്ലാവര്‍ക്കും എല്ലാം മനസ്സിലാവുന്ന കാലം വിദൂരമല്ല ഫൈസല്‍..., പ്രതീക്ഷയോടെ കാത്തിരിക്കാം....
ReplyDelete