Thursday 23 September 2010

വിധി

അയോധ്യയുടെ
യുദ്ധവും ചോരയും
ഹൃദയങ്ങളിലാണ്.

മിനാരങ്ങള്‍ക്കും
മീഞ്ചന്തകള്‍ക്കും
താഴെ മാന്തിച്ചെന്നാല്‍
മണ്ണടരില്‍ ക്ഷേത്രത്തിന്റെ
കല്‍ത്തൂണോ മീനിന്റെ മുള്ളോ
കണ്ടെത്താം.
പുരാതന ദൈവതത്തിന്
കാവലായി നിന്ന
മണ്‍ധ്യാനം.
മാലാഖ തിന്ന
മീനിന്റെ മുള്ള്.
അടരുകള്‍ക്കടിയില്‍
ബോധിസത്വന്റെ
ചിതറിയ ശിരസ്സ്.
അടുത്ത അടരെടുത്തപ്പോള്‍
മനുഷ്യാസ്തികളുടെ
ഒരു ക്ഷേത്രഗണിതം.
അതിന്നടിയില്‍
വിളവെടുക്കാറായ
കണ്ണുനീര്‍പാടം.
അമ്പേറ്റുപായുന്ന
പേടമാനിന്റെ നിശ്ചലത.
പിന്നെ കത്തിയമരുന്ന
ഭവനം പോലെ ഒരു വനം.

വിധി ഇതൊന്നുമല്ല.
അത് മണ്ണടരുകള്‍ക്കുമേല്‍
മഴയായി പെയ്യുന്ന
മനുഷ്യരക്തമാണ്.
നിഷ്കാസിതരുടെയും
നിഷ്കളങ്കരുടെയും
ചോരയില്‍ കുത്തിനിറുത്തിയ
ഈ ത്രിശൂലം
ഏത് ദൈവത്തിനുള്ള
സമര്‍പ്പണമാണ്?

10 comments:

  1. ഇനി പറയൂ ദൈവം ഉണ്ടോ??
    ഉണ്ടെങ്കില്‍ ദൈവം എന്ന് വിളിക്കാനുള്ള യോഗ്യത ഉണ്ടോ???

    ReplyDelete
  2. gratitude to padaswanam and jishad cronic.
    love
    faizal

    ReplyDelete
  3. മിനാരങ്ങള്‍ക്കും
    മീഞ്ചന്തകള്‍ക്കും
    താഴെ മാന്തിച്ചെന്നാല്‍
    മണ്ണടരില്‍ ക്ഷേത്രത്തിന്റെ
    കല്‍ത്തൂണോ മീനിന്റെ മുള്ളോ
    കണ്ടെത്താം.





    മനുഷ്യന്റെ ഏത് ആസക്തിയാണ്‌ ഇതെല്ലാം ,,,
    നല്ല രചന അനുഭവം

    ReplyDelete
  4. നിഷ്കരുണം പങ്കിലമാക്കിയ അവസ്ഥയെ
    കവിത കാലികമാക്കുന്നു.
    കണ്മുന്നില്‍ വീണ്ടു ഒരു ആസുര കാലം
    പുലരാതിരിക്കുവാന്‍
    മത ചിഹ്ന്നങ്ങളെ മറികടക്കണം.
    കവിത വിതച്ചത് മുളക്കട്ടെ.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. gratitude navas and nirbhagyavathy.
    faizal

    ReplyDelete
  6. വീണ്ടുമുട്ടാകട്ടെ ഇത്തരം എഴുത്തുകള്‍

    Rafeeq Panniyankara
    www.muttayitheru.blogspot.com

    ReplyDelete
  7. thanks rafeeq.
    i expect frank and candid opinion. please do it without inhibition and the feeling of personal belongingness.
    love,
    faizal

    ReplyDelete
  8. i saw this blog today..
    Good writting
    Am following

    ReplyDelete
  9. thanks, toms.
    i will follow u.
    faizal

    ReplyDelete