Wednesday 3 April 2013

പാവമൂസ / എം ഫൈസൽ

മുഖമൊഴി
പാവമൂസ ജീവചരിത്രമല്ല; ജീവചരിത്രപരമായ ആഖ്യായികയുമല്ല. എന്നാൽ ജീവിതമാണ്. എന്റെ ബാല്യം മുതൽ ഞാൻ കണ്ട നാട്ടുജീവിതങ്ങളിലെ മനുഷ്യരുടെ നതോന്നത ഭാവങ്ങൾ. സമ്പത്തിന്റെയും ആത്മീയബോധനത്തിന്റെയും നെറുകയിൽ നിന്ന് രതിയും ലഹരിയും പകർന്നാടിയ ഉത്സവങ്ങൾ താണ്ടി തെരുവിലെ ആത്മനഷ്ടത്തിലേക്ക് സ്വയം നടന്നുപോയ ഒരു മനുഷ്യന്റെ ജീവിതം അതിൽ പടർന്നുകിടപ്പുണ്ട്. ആ ജീവിതത്തിന് നിസ്സഹായരായി കാവൽ നിന്ന മനുഷ്യരുടെ ഹൃദയവേപഥു. എന്റെ ദേശവും ഞാൻ നടന്ന ശ്രീകൃഷ്ണ കോളേജ് കാമ്പസുമാണ് എനിയ്ക്ക് പാവമൂസയെ തന്നത്. ഗുരുവായൂരിൽ നിന്ന് റിയാദിലേക്ക് സഞ്ചരിച്ചപ്പോഴും അയാളും മറ്റു മനുഷ്യരും ഓർമയിൽ നിന്ന് പടിയിറങ്ങിയില്ല. ‘ദേഹവിരുന്ന്’ എന്ന കഥാസമാഹാരത്തിനു ശേഷം എന്റെ ആദ്യ നോവൽ, പാവമൂസ.
ഈ പുസ്തകം കാമ്പസിൽ എന്നോടൊപ്പം അരമതിലിൽ ഇരുന്ന് കാറ്റാടിമരങ്ങളുടെ സീൽക്കാരം ശ്രവിച്ച എന്റെ തെമ്മാടികൾക്ക്…
അതിലുപരി ഹൃദയവേദനയിലും എന്നെ അകമേ പുണർന്ന എന്റെ ഉപ്പാക്ക്…

നോവൽ 

3 comments:

  1. നാട്ടിൽ ചെന്ന് ഒരു കോപ്പി വാങ്ങിച്ചു വായിക്കണം. പുസ്തക പ്രകാശനത്തിനും മാർക്കറ്റിങിനും ഭാവുകങ്ങൾ.

    ReplyDelete
  2. ബീനയുടെ 'തീരെ ചെറിയ ചിലർ' ഫൈസലിന്റെ 'പാവമൂസ' രണ്ടും വായിക്കണമെന്നുണ്ട് .തിരക്കുകൾ നമ്മെ നാമല്ലാതാക്കുകയും അടുത്താകുമ്പോഴും അകലം കൂട്ടുകയും ചെയ്യുന്ന പരിസരം നീങ്ങിയിട്ട് ഒന്നിനും സമയം കാണില്ല. വൈകിയെങ്കിലും ഉള്ളു തുറന്ന അഭിനന്ദനങ്ങൾ. എഴുത്തിന്റെ വഴിയിൽ ആശംസകളും നന്മകളും.

    ReplyDelete
  3. ബ്ലോഗര്‍ അംജത് ആണ് പാവമൂസയെ എന്റെ കയ്യില്‍ എത്തിച്ചത് ,, വായനയെ പിടിച്ചിരുത്തുന്ന കഥാഖ്യാനം , നേര്‍ രേഖയിലുള്ള കഥ പറച്ചില്‍ , നിസ്സാരമായി തോന്നുന്ന മദ്യം ഒരു മനുഷ്യനെ എത്രത്തോളം നാശത്തിലേക്ക് എത്തിക്കും എന്ന് പറയുന്ന കഥാ സന്തേശം ,, പാവ മൂസ്സയെ ഖബറടക്കി , നോവലിന്റെ ഉള്പേജില്‍ കൊടുത്ത ബ്ലോഗ്‌ വഴി ഇവിടെയെത്തി,, ഇത്രയെങ്കിലും പറയാതെ പോയില്ല എങ്കില്‍ അത് പാവമൂസ യോട് ചെയ്യുന്ന അനീതിയാവും എന്ന് തോന്നുന്നത് കൊണ്ട് എന്റെ വായന അടയാളപ്പെടുത്തി പോവുന്നു ,,

    ReplyDelete