ഗാന്ധി പാര്‍ക്കിന്ന്
ആള്‍പാര്‍പ്പില്ലാത്ത
വീടു പോലെയാണ്.
ശിരസ്സു തകര്‍ന്നൊരു
പ്രതിമ കാണാമവിടെ.
ജയന്തിയില്‍ ചാര്‍ത്തിയ
പൂക്കളുടെ അഴുകും ദുര്‍ഗന്ധത്തില്‍.
എവിടെയോ ഒരു റിവോള്‍വറിന്‍
കറുത്ത നോട്ടം.
കരിയിലകള്‍ കടന്നെത്തും
കാറ്റിന്‍ ഭീതിതമാം വിജനത.
മുമ്പെന്നോ വന്നുപോയ
സ്കൂള്‍ കുട്ടികളിട്ട
കടലാസുപൂക്കളുടെ ഓര്‍മ.
ഏകനാണാ പ്രതിമ.
സാത്വികം, അനാസക്തന്‍.
പ്രജനനമില്ലാത്തവന്‍.
എങ്കിലും ക്ലോണുകളെ കാണ്മൂ
നഗരത്തില്‍.
ആള്‍പാര്‍പ്പില്ലാത്ത
വീടു പോലെയാണ്.
ശിരസ്സു തകര്‍ന്നൊരു
പ്രതിമ കാണാമവിടെ.
ജയന്തിയില്‍ ചാര്‍ത്തിയ
പൂക്കളുടെ അഴുകും ദുര്‍ഗന്ധത്തില്‍.
എവിടെയോ ഒരു റിവോള്‍വറിന്‍
കറുത്ത നോട്ടം.
കരിയിലകള്‍ കടന്നെത്തും
കാറ്റിന്‍ ഭീതിതമാം വിജനത.
മുമ്പെന്നോ വന്നുപോയ
സ്കൂള്‍ കുട്ടികളിട്ട
കടലാസുപൂക്കളുടെ ഓര്‍മ.
ഏകനാണാ പ്രതിമ.
സാത്വികം, അനാസക്തന്‍.
പ്രജനനമില്ലാത്തവന്‍.
എങ്കിലും ക്ലോണുകളെ കാണ്മൂ
നഗരത്തില്‍.
ശിവജി നഗറിലിന്നാഘോഷമാണ്.
ഹെഗ്ഡേവാര്‍ പാര്‍ക്കിന്നവിടെയാണ്.
പ്രതിമകള്‍ നരഭോജികളായി
നില്‍ക്കയാണവിടെ.
പുത്തന്‍ പ്രതിമകള്‍.
പൊയ്മുഖം വെച്ചവര്‍.
യന്ത്രരഥത്തില്‍
ചാഞ്ഞും ചെരിഞ്ഞും ശയിപ്പവര്‍.
ത്രിശൂലങ്ങളില്‍ അയല്‍ക്കാരന്റെ
ശിരസ്സുമായി രസിക്കും പ്രതിമകള്‍.
അമ്മതന്‍ വയര്‍പിളര്‍ന്ന്
ഭ്രൂണത്തെ പകുത്തെടുത്ത്
ആസക്തിയാല്‍ ഭുജിക്കും
സസ്യഭുക്കുകള്‍.
തേറ്റകളില്‍ ക്രൗര്യം
കോര്‍ത്ത് ചാരത്തുനില്‍ക്കയാണു ശില്‍പി,
നാഥുറാം ഗോഡ്സെ.
ഏകനാണാ പ്രതിമ.
ReplyDeleteസാത്വികം, അനാസക്തന്‍....