Wednesday 3 April 2013

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: പാവമൂസ / എം ഫൈസൽ

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: പാവമൂസ / എം ഫൈസൽ: മുഖമൊഴി പാവമൂസ ജീവചരിത്രമല്ല; ജീവചരിത്രപരമായ ആഖ്യായികയുമല്ല. എന്നാൽ ജീവിതമാണ്. എന്റെ ബാല്യം മുതൽ ഞാൻ കണ്ട നാട്ടുജീവിതങ്ങളിലെ മനുഷ്യരുടെ ...

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: പാവമൂസ / എം ഫൈസൽ

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: പാവമൂസ / എം ഫൈസൽ: മുഖമൊഴി പാവമൂസ ജീവചരിത്രമല്ല; ജീവചരിത്രപരമായ ആഖ്യായികയുമല്ല. എന്നാൽ ജീവിതമാണ്. എന്റെ ബാല്യം മുതൽ ഞാൻ കണ്ട നാട്ടുജീവിതങ്ങളിലെ മനുഷ്യരുടെ ...

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ / ബീന

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ / ബീന: മുഖക്കുറി ഋതുക്കൾ ഗ്രീഷ്മത്തിനും ശൈത്യത്തിനുമിടയിൽ പെൻഡുലമാടുന്ന ഈ മരുമണൽ ദിനസരികൾക്കിടയിലെപ്പൊഴോ ഒരു വെളിപാടു പോലെ കുറിച്ചിട്ട അക്...

തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ / ബീന



മുഖക്കുറി
ഋതുക്കൾ ഗ്രീഷ്മത്തിനും ശൈത്യത്തിനുമിടയിൽ പെൻഡുലമാടുന്ന ഈ മരുമണൽ ദിനസരികൾക്കിടയിലെപ്പൊഴോ ഒരു വെളിപാടു പോലെ കുറിച്ചിട്ട അക്ഷരങ്ങൾ. സ്വന്തം മണ്ണിൽ നിന്നും വേരിൽ നിന്നുമുള്ള അകലം എന്നും ഗൃഹാതുരമായി പിൻതുടർന്നുകൊണ്ടിരിക്കെ അധ്യാപനമെന്ന സാംസ്കാരിക ഇടപെടലുകൾക്കിടയിൽ എഴുത്ത് ആത്മസാക്ഷാൽക്കാരത്തിന്റെ വഴിയായി തെളിഞ്ഞു. പായൽ പിടിച്ച ഓർമകൾ ഭാവനക്ക് ചിറകുകൾ നൽകിയത് നാലു വർഷങ്ങൾക്കു മുമ്പ്. നിരവധി മനുഷ്യർ അവരുടെ ജീവിതം കൊണ്ട് ചരിത്രത്തെ കൈപിടിച്ച് നടത്തിയിട്ടുണ്ട്. പക്ഷെ, നന്നായി പതിഞ്ഞ മുദ്രകളേ നമ്മൾ വായിച്ചെടുക്കാറുള്ളൂ. കാലമെന്ന പുസ്തകത്തിന്റെ ഏടുകളിൽ പതിയാതെ പോകുന്ന, അല്ലെങ്കിൽ മാഞ്ഞുപോകുന്ന ചില ജീവിതങ്ങളുണ്ട്. ജീവിതസമരങ്ങളുണ്ട്. എഴുതപ്പെട്ടിട്ടില്ലാത്ത ചരിത്രത്തിന്റെ മുദ്രകൾ. അതെ, തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ.
ഈ അക്ഷരങ്ങൾ എന്റെ മണ്ണിന്.
പിന്നെ പ്രിയപ്പെട്ട അച്ഛനും അമ്മക്കും.
                                                                                             

പാവമൂസ / എം ഫൈസൽ

മുഖമൊഴി
പാവമൂസ ജീവചരിത്രമല്ല; ജീവചരിത്രപരമായ ആഖ്യായികയുമല്ല. എന്നാൽ ജീവിതമാണ്. എന്റെ ബാല്യം മുതൽ ഞാൻ കണ്ട നാട്ടുജീവിതങ്ങളിലെ മനുഷ്യരുടെ നതോന്നത ഭാവങ്ങൾ. സമ്പത്തിന്റെയും ആത്മീയബോധനത്തിന്റെയും നെറുകയിൽ നിന്ന് രതിയും ലഹരിയും പകർന്നാടിയ ഉത്സവങ്ങൾ താണ്ടി തെരുവിലെ ആത്മനഷ്ടത്തിലേക്ക് സ്വയം നടന്നുപോയ ഒരു മനുഷ്യന്റെ ജീവിതം അതിൽ പടർന്നുകിടപ്പുണ്ട്. ആ ജീവിതത്തിന് നിസ്സഹായരായി കാവൽ നിന്ന മനുഷ്യരുടെ ഹൃദയവേപഥു. എന്റെ ദേശവും ഞാൻ നടന്ന ശ്രീകൃഷ്ണ കോളേജ് കാമ്പസുമാണ് എനിയ്ക്ക് പാവമൂസയെ തന്നത്. ഗുരുവായൂരിൽ നിന്ന് റിയാദിലേക്ക് സഞ്ചരിച്ചപ്പോഴും അയാളും മറ്റു മനുഷ്യരും ഓർമയിൽ നിന്ന് പടിയിറങ്ങിയില്ല. ‘ദേഹവിരുന്ന്’ എന്ന കഥാസമാഹാരത്തിനു ശേഷം എന്റെ ആദ്യ നോവൽ, പാവമൂസ.
ഈ പുസ്തകം കാമ്പസിൽ എന്നോടൊപ്പം അരമതിലിൽ ഇരുന്ന് കാറ്റാടിമരങ്ങളുടെ സീൽക്കാരം ശ്രവിച്ച എന്റെ തെമ്മാടികൾക്ക്…
അതിലുപരി ഹൃദയവേദനയിലും എന്നെ അകമേ പുണർന്ന എന്റെ ഉപ്പാക്ക്…

നോവൽ