Friday, 22 May 2009

കഴിഞ്ഞ രാത്രി

പരിഭാഷയില്‍ ചോര്‍ന്നു പോകുന്നതെന്തോ അതാണ് കവിത എന്ന ഉത്തമ വിശ്വാസത്തോടെ പാക്കിസ്ഥാനിലെ വിഖ്യാത കവിയായിരുന്ന ഫെയ്‌സ് അഹ്മദ് ഫെയ്‌സിന്റെ ഒറ്റക്കവിത ഇവിടെ ചോര്‍ച്ചയോടെ ചേര്‍ക്കുന്നു. ആധുനിക ഉര്‍ദു കാവ്യ ലോകത്ത് കമ്മ്യൂണിസ്റ്റാശയങ്ങളോടുള്ള പ്രതിപത്തിയിലൂടെ തന്നെ അനിഷേധ്യമായ സ്ഥാനം നേടിയെടുത്തു ഫെയ്‌സ്.
നിങ്ങളെന്നെ കുടിയനെന്നു വിളിക്കരുത്. ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ നിസ്സാരന്മാണ്, ഞാന്‍ കുടിച്ച കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍. എന്ന് പറഞ്ഞു ഫെയ്‌സ്. അദ്ദേഹത്തിന്റെ കവിതകളില്‍ വിപ്ലവബോധവും പ്രണയാതുരയും നിറഞ്ഞു നില്‍ക്കുന്നു.
കഴിഞ്ഞ രാത്രി

കഴിഞ്ഞ രാത്രി
നിന്റെ നഷ്ട സ്മരണ
എന്റെ ചിത്തത്തെ സന്ദര്‍ശിച്ചു.
വസന്തം വന്യതയെ
ശാന്തമായി സന്ദര്‍ശിക്കുന്നതു പോലെ.
ഇളംതെന്നല്‍
അവളുടെ പദസ്വനങ്ങള്‍
മരുഭൂമിയില്‍
പ്രതിധ്വനിപ്പിക്കുന്നതു പോലെ.
ശാന്തത പതുക്കെ
സ്നിഗ്ദമായി ഒരാളുടെ
ആതുരതയിലേയ്ക്ക്
ഇറങ്ങി വരുന്നതു പോലെ.

6 comments:

 1. കവിതകള്‍ എനിക്ക് ഇഷ്ടമായിരുന്നു ആദ്യമേ . ഫെയ്‌സ് അഹ്മദ് ഫെയ്‌സിന്റെ കവിതകള്‍ ഇത് വരെ വായിച്ചിട്ടില്ല . പരിചയപ്പെടുത്തിയതിനു നന്ദി ..
  ആട്ടെ ഫൈസല്‍ താങ്കള്‍ക്കു പ്രണയവും വിരഹവുമാണല്ലൊ കു‌ടുതല്‍ താല്പര്യം . മരുഭൂമിയില്‍ ആയതു കൊണ്ടാണോ ? അതോ കാലം നഷ്ടപ്പെടുത്തിയ പ്രണയ കാലത്തെ കുറിച്ചുള്ള വേദനയോ ? ഫൈസല്‍ ഏതെങ്കിലും പുസ്തകങ്ങള്‍ എഴുതിയിടുണ്ടോ ?
  ഞാന്‍ റിയാദില്‍ ഉണ്ടായിരുന്നു നാല് മാസം ,ഇപ്പോള്‍ ദമ്മാമില്‍ .

  ReplyDelete
 2. സ്നേഹം. നന്ദി.
  പ്രണയം ജീവചൈതന്യമാണ്. വിപ്ലവവും അത്മഹത്യയും വധവും കുടുംബവും സര്‍ക്കാരും പ്രണയപാശത്താല്‍ ബന്ധിതരല്ലെ? എനിയ്ക്ക് ഒരുപാട് പ്രണയങ്ങള്‍ഊണ്ട്. എന്റെ കുട്ടിക്കാലം, ഉമ്മവീട്ടിലെ പുളിമരച്ചുവട്,ഞാന്‍ യാത്ര ചെയ്ത വഴികള്‍, തങ്ങിയ ഇടങ്ങള്‍, ഒറ്റനോട്ടത്താല്‍ പ്രണയിച്ച് നിരയിട്ട ബസുകള്‍ക്കിടയിലൂടെ മറഞ്ഞവര്‍, എന്റെ വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, അവയുടെ വരാന്തകളില്‍ വീണ വെയില്‍, ഞാന്‍ ഇഷ്ടപ്പെട്ടവര്‍, പ്രണയപൂര്‍വം എന്നെ കാത്തുനിന്നവര്‍...
  പിന്നെ പ്രണയിച്ചവള്‍ ഈ മരുഭൂമിയിലും കൂടെയ്യൂണ്ട്.
  ‘ദേഹവിരുന്ന്’ എന്റെ കഥാസമാഹാരം. ഇറക്കിയത് ഒലീവ്.
  വീണ്ടും സന്ദര്‍സനത്തിന് കാതതിരിക്കുന്നു. നന്ദി. ചങ്ങാതിമാര്‍ക്കിത് പകയോടെ ഉന്തുക.
  ഫൈസല്‍

  ReplyDelete
 3. ഫൈസല്‍,

  എന്നാണ് കവിതാസമാഹാരം ഇറക്കുന്നത്..
  കഥാസമാഹാരം കണ്ടില്ല

  അനൂപ് ചന്ദ്രന്‍

  ReplyDelete
 4. anoop,
  feel good really.
  the collection of stories was released on 13 august 2006.it wau done by olive calicut. with the introductory note of cv sreeraman and reader's note of poithumkadavu. releasing function was in g u p school, gvr.the function was gifted by cv, vk, pt, fasil, radhakrishnan mash, ka mohandas... . now kgs pens an introductory note for my poems. in forthcoming august i will be there in kerala and the publication and release of poems will be finalised. do u have any connection with fasil. my book dehavirunnu is there with some friends in uae.
  gratitude for vct
  faizal

  ReplyDelete
 5. ഫാസില്‍ അബുദാബിയിലുണ്ട്
  കാണാറുണ്ട്
  വിളിക്കാറുണ്ട്

  ഫൈസലിന്റെ ഇമെയില്‍ തരൂ
  സസ്നേഹം

  എസി

  ReplyDelete
 6. good
  my e-id:
  amalakhil99@yahoo.com
  my cell no.:
  00966551160259
  faizal

  ReplyDelete