Thursday 5 August 2010

പാവമൂസ ഓണത്തിന്









novel novel
മദ്യവും മദിരയും വ്യവസ്ഥാപിത മതങ്ങളും തീര്‍ക്കുന്ന ദൂഷിതചത്വരത്തില്‍ അകപ്പെട്ട വെറുമൊരു മനുഷ്യന്‍. അയാള്‍ നടക്കുന്നത് നമ്മള്‍ കൂടെ നടക്കുന്ന നടവഴികളിലൂടെയാണ്. 
വായിക്കുക തുടര്‍ന്നുള്ള ലക്കങ്ങളും. 
നിങ്ങളുടെ ശകാരങ്ങളും സ്നേഹവും അറിയീക്കുക.

എം. ഫൈസല്‍ 



9 comments:

  1. പാവമൂസ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പല ചരട് വലികളും മുന്നില്‍ കാണാന്‍ കഴിയുന്നുണ്ട്. സമ കാലിക രാഷ്ടിയത്തിലെ ആദര്‍ശ വ്യക്തികള്‍ പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെ പോലെയാണ്. വ്യത്യസ്തത പുലര്‍ത്തുന്ന ഒരു രചനാശൈലി ഈ നോവലില്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍, ഒരു നല്ല നോവലിസ്റ്റിന്റെ ജനനത്തിനു വേണ്ടി...

    പ്രേംനിസാര്‍ ഹമീദ്

    ReplyDelete
  2. സ്നേഹം,
    നന്ദി.

    ReplyDelete
  3. എല്ലാ ആശംസകളും നേരുന്നു!

    ReplyDelete
  4. പ്രിയ ഫൈസല്‍,
    ദേശാഭിമാനി വാരികയില്‍ വന്ന പരസ്യം ശ്രദ്ധിച്ചിരുന്നു.ബ്ലോഗിലെ കുറിപ്പുകളും ലേഖനങ്ങളും നന്നായിട്ടുണ്ട്‌.എന്തെങ്കിലും പറയാനുള്ളതല്ലാത്ത ഒരു ബ്ലോഗ്‌.അതുകൊണ്ട്‌ ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ വളരെ ഇഷ്ടമായി.
    നോവല്‍ ഞാന്‍ തീര്‍ച്ചയായും വായിക്കും.നമ്മളിങ്ങനെ പരിചയപ്പെട്ടില്ലെങ്കില്‍ക്കൂടി.
    താങ്കള്‍ക്കും നോവലിനും ഭാവുകങ്ങള്‍.

    ReplyDelete
  5. പ്രിയപ്പെട്ട സുസ്മേഷ്‌,നന്ദി സന്ദര്‍ശനത്തിനും നന്‍മമനസ്സ്‌ അടയാളപ്പെടുന്ന കുറിപ്പിനും. സുസ്മേഷിnte രചനകളില്‍ ഒടുവില്‍ വായിച്ചത്‌ മാ.ഭൂ.ആ യിലെ ഉപജീവിതകലോത്സവം ആയിരുന്നു. നന്നായിരുന്നു അത്‌. ഈ അടുത്ത്‌ ബ്ളോഗില്‍ വന്നിരുന്നു ഞാന്‍. ഉടനെ ഒരു കുറിപ്പ്‌ എഴുതി. അതില്‍ സാദത്‌ ഹസന്‍ മാന്തോയുടെ റ്റോബാ റ്റേക്‌ സിങ്ങ്‌ എന്ന കഥ ഞാന്‍ പരാമര്‍ശിച്ചു. ഉടനെ ആ കഥ നോക്കണമെന്നു തോന്നി. സുസ്മേഷിനുള്ള കുറിപ്പ്‌ പൂര്‍ത്തിയാക്കാതെ അതിലേക്കിറങ്ങി. അപ്പോള്‍ അത്‌ പരിഭാഷ ചെയ്യണമെന്നായി. ആ ഇരിപ്പില്‍ അതു ചെയ്തു. പിന്നെ കുറിപ്പ്‌ പോസ്റ്റ്‌ ചെയ്യാന്‍ വിട്ടു പോയി. എന്തായാലും ആ കൈകുറ്റപ്പടിനെ തിരുത്താന്‍ ഒരവസരം തന്ന്‌ സുസ്മേഷ്‌ വന്നതില്‍ സന്തോഷം.
    നന്ദി.
    ബന്ധം തുടരും.
    ഞാന്‍ വീണ്ടും ബ്ളോഗില്‍ വരുന്നുണ്ട്‌.
    സ്നേഹം.
    ഫൈസല്‍

    ReplyDelete