Saturday, 5 February 2011

ഉദ്യാനത്തില്‍ നടക്കുന്നവര്‍


തബൂക്കിലെ ഒരു കൃഷിയിടത്തില്‍ 

എം. ഫൈസല്‍

ബെയ്റൂട്ടിലെ ഒലീവുമരങ്ങള്‍ ശിശിരസായന്തനങ്ങളെ യോഗാത്മകമായി ആശ്ളേഷിച്ച ദിവ്യാനുഭവം സര്‍ഗരചനയില്‍ പങ്കുവെച്ച വിശ്വകവി ഖലീല്‍ ജിബ്രാന്‍ തെരുവില്‍ കണ്ട ഒരു മനുഷ്യനെ പറ്റി പറയുന്നുണ്ട്. കണ്ടുമുട്ടുമ്പോള്‍ അയാള്‍ ഏറെ പരിക്ഷീണനായിരുന്നു. അയാളെ ക്ഷണിച്ചപ്പോള്‍ അതു സ്വീകരിച്ച് അയാള്‍ വീട്ടിലേക്കു പോന്നു. ഞാനും പത്നിയും മക്കളും ആ അവധൂതനുമായി ആഹാരവും സമയവും പങ്കിട്ടു. അയാള്‍ അയാളുടെ കഥകളുടെ കെട്ടഴിച്ചു. തീവ്രദുരിതങ്ങളില്‍ പിറന്നിട്ടും അയാള്‍ കാരുണ്യവാനായിരുന്നു. വന്നതിന്റെ മൂന്നാം നാള്‍ അയാള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു പോയി. അയാള്‍ പടിയിറങ്ങിപ്പോയിട്ടും ആരെങ്കിലും ഞങ്ങളെ വിട്ടുപോയതായി ഞങ്ങള്‍ക്ക് തോന്നിയില്ല. ഞങ്ങളിലൊരാള്‍ ഇപ്പോഴും അക.ുവരാതെ പുറ. ഉദ്യാന.ില്‍ ഉലാ.ുകയാണ് എന്നാണ് തോന്നിയത്.
ജിബ്രാന്‍ ഇരുളില്‍ മങ്ങിപ്പോകുന്ന ചുമര്‍ച്ചിത്രങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരികള്‍ ക.ിച്ചുവെക്കുന്നു. അത് ജ്ഞാനസൌന്ദര്യ.ിന്റെ പ്രകാശം പ്രസരിപ്പിക്കുന്നു. പഴയ നിയമ.ിലെ സങ്കീര്‍.നം പോലെ. വിട്ടുപോയ ഭവനങ്ങളും പിരിഞ്ഞുപോയ മനുഷ്യരും കാഴ്ചയില്‍ നിന്ന് അകന്നു പോകുന്ന ഇടങ്ങളും കൊഴിഞ്ഞു വീഴുന്ന കാലവും ഇന്നും നമ്മുടെ ഹൃദയ.ില്‍ ഉണര്‍ന്നിരിക്കുന്നുണ്ടെങ്കില്‍ അവക്കെല്ലാം എന്തോ അവാച്യമായ അനുഭവം കൂട്ടിവെക്കാന്‍ കഴിഞ്ഞിട്ടുണ്ടാവണം ഒരിയ്ക്കല്‍. ജീവിത.ില്‍ നമുക്ക് ഒരിക്കല്‍ക്കൂടി കണ്ടുമുട്ടണം എന്നാഗ്രഹിക്കുന്ന മനുഷ്യരുണ്ട്. ദേശങ്ങളുണ്ട്. നമ്മെ മാടിവിളിക്കുന്ന ഇടങ്ങള്‍.
രണ്ടായിരം ജൂലൈ മൂന്നിന് രാത്രി സൌദി അറേബ്യയിലെ തബൂക്കില്‍ വിമാനമിറങ്ങുമ്പോള്‍ അവിടം തീര്‍.ും അപരിചിതമായി തോന്നി. അപരിചിതമായി തോന്നാതിരിക്കാന്‍ ഞാന്‍ ആശ്രമ.ില്‍ നിന്ന് കൂമങ്കാവിലേക്ക് പുറപ്പെട്ട രവിയായിരുന്നില്ല. എന്റെ യാത്ര പാപങ്ങളുടെ രാത്രിസത്രങ്ങള്‍ താണ്ടിയുള്ളതുമായിരുന്നില്ല. ബാല്യകാലസഖിയിലെ മജീദിനെ ജീവിത.ിന്റെ ഏതറ്റ.ക്കും പായിക്കാന്‍ പ്രാപ്തമാക്കും വിധമുള്ള തീക്ഷ്ണാനുഭവങ്ങളുമുണ്ടായിരുന്നില്ല. പക്ഷെ എ.ിപ്പെട്ടിടം വൈകാതെ പരിചിതമായി തോന്നി.ുടങ്ങി.
സൌദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യാനഗരം. സൌദി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ഇന്ത്യന്‍ എംബസി ആരംഭിച്ച സ്കൂളിലേക്കുള്ള അധ്യാപകരുടെ ആദ്യസംഘ.ില്‍ പെട്ടവരായിരുന്നു ഞാനും ഭാര്യയും. ചെന്നൈയില്‍ വെച്ചു നടന്ന പരീക്ഷയുടെയും അഭിമുഖ.ിന്റെയും അനന്തരഫലമായിരുന്നു നിയമനം. നിയമന ഉ.രവ് ടെലഗ്രാം വഴി സ്വീകരിക്കുമ്പോള്‍ തബൂക്ക് എന്ന പ്രദേശ. കുറിച്ച് ഒരു ധരണയുമില്ലായിരുന്നു. ആദ്യം ചെയ്തത് അറ്റ്ലസില്‍ എനിയ്ക്ക് അജ്ഞാതമായ ആ ദൂരദേശം അടയാളപ്പെടു.ുക എന്നതായിരുന്നു. ജോര്‍ദാന്‍ അതിര്‍.ിക്കടു.്, ചരിത്രവും പുരാതനസ്മൃതികളൂം ഇഴചേര്‍ന്നു കിടക്കുന്ന ചെങ്കടലില്‍ നിന്നും അതിന്റെ നീലജലനാളിയായ അഖാബ കടലിടുക്കില്‍ നിന്നും ഏതാണ്ട് 125 മൈല്‍ അകലെ കിടക്കുന്ന നഗരം. ജനസംഖ്യ കുറവ്. അതില്‍ തന്നെ മലയാളികള്‍ സൂക്ഷ്മജനസംഖ്യ. എന്നിട്ടും അവിട. നടവഴികള്‍ നമ്മുടെ നാട്ടിടവഴികളുടെ തഴക്കം പകര്‍ന്നു. ആറര വര്‍ഷങ്ങള്‍ ആ നഗര.ില്‍ ജീവിതം ചെലവിട്ടു. വിട്ടുപോരുമ്പോള്‍ എന്നെങ്കിലും ഒരിയ്ക്കല്‍ ഒരു സന്ദര്‍ശകനായെങ്കിലും ഞാനിവിടെ തിരിച്ചെ.ും എന്ന് മനസ്സില്‍ കരുതി.
തിരക്കുകളില്ലാ. നഗരം. ഭവനം വിട്ട് പുറ.ു നടക്കുമ്പോള്‍ മലയാളികളുടെ സൌഹൃദങ്ങള്‍. സ്നേഹം പങ്കുവെക്കുന്നതിന് യാതൊരു പിശുക്കും കാണിക്കാ.വര്‍. ജീവിതോപാധിയായ തൊഴില്‍ കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സമ്പാദ്യ.ിനായി നെട്ടോട്ടമോടുന്നവര്‍ വളരെ തുച്ഛം. അതിനാല്‍ ബന്ധങ്ങളെ പണം കൊണ്ട് തൂക്കുന്നവര്‍ വിരളം. തബൂക്ക് ഒരു നഗരം എന്നതിനേക്കാള്‍ ഒരു സൌമ്യപട്ടണമാണ്. അതിന്റെ ഒതുക്കവും അനാഡംബരത്വവും എവിടെയും ഉണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ര എന്ന എന്റെ ഒരു പലസ്തീന്‍ വിദ്യാര്‍ത്ഥിനിയുടെ ദേശവിമോചന സ്വപ്ന. ഞാന്‍ എന്റെ എഴു.ില്‍ സാക്ഷ്യപ്പെടു.ുകയുണ്ടായി. ഇപ്പോള്‍ ഓര്‍മ്മവരുന്നത് ദേശീയതയുടെ വ്യാഖ്യാനങ്ങളുടെ മറ്റൊരു കൈവഴിയാണ്.
അന്‍വാറുല്‍ ഹഖ്. വംഗബന്ധു ഷേഖ് മുജീബുറഹ്മാന്റെ നാട്ടുകാരന്‍. എല്ലാവരും അന്‍വര്‍സാര്‍ എന്നു വിളിക്കും. ബംഗ്ളാദേശ് അവാമി പാര്‍ട്ടിയുടെ സജീവ പ്രവര്‍.കനും യുവനേതാവുമായിരുന്നു ഒരിയ്ക്കല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗ്ളാദേശ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ.ിനിടയില്‍ എതിര്‍ പക്ഷക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അദ്ദേഹ. തട്ടിക്കൊണ്ടു പോയി. തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജിതനായി. അന്‍വറിന് പശ്ചിമ ബംഗാളിലുമുണ്ട് സുഹൃ.ുക്കളും ബന്ധുക്കളും. കൂടാതെ ഡെറാഡൂണില്‍ അദ്ദേഹ.ിന് സൈനിക പരിശീലനം ലഭിച്ചിട്ടുണ്ട്. അത് ശരീരഘടനയിലും പ്രകടമാണ്. അധ്യാപകരുടെ ഓട്ടമത്സര.ില്‍ രണ്ടാം സ്ഥാനക്കാരനായി എനിക്കു പിറകില്‍ അന്‍വര്‍സാര്‍ ഉണ്ടാകും. എന്നാല്‍ 2005ല്‍ ഒടുവില. മത്സര.ില്‍ അദ്ദേഹം എന്നെ രണ്ടാം സ്ഥാനക്കാരനാക്കി. ഒരു മുപ്പ.ിയഞ്ചുകാരനുമേല്‍ അമ്പതുകാരന്റെ വിജയം!
സിദ്ദാര്‍ത്ഥ ശങ്കര്‍ റേയും ജോതിബാസുവും അദ്ദേഹ.ിന് സ്വദേശീ രാഷ്ട്രനേതാക്കളെ പോലെ പരിചിതര്‍. ബംഗാള്‍ രാഷ്ട്രീയ.ില്‍ നിഷ്പ്രഭനായി പോയ ശങ്കര്‍ റേയും ദേശീയ രാഷ്ട്രീയ രചനയില്‍ പോലും സമുചിത നിര്‍ണയം നട.ിയ ബസുവും അന്‍വറിന്റെ ചര്‍ച്ചകളില്‍ സജീവമായപ്പോള്‍ ഇന്ത്യന്‍ ചങ്ങാതിമാര്‍ പോലും വിസ്മയപ്പെട്ടു. അതില്‍ ഏറ്റവും ഹൃദ്യമായത് ബച്ചാമുന്‍ഷിയെന്ന എം എല്‍ എ യുമായുള്ള ബന്ധമാണ്. വളരെ കാലം പശ്ചിമ ബംഗാള്‍ നിയമസഭയിലെ സി പി ഐ എം അംഗമായിരുന്നു ബച്ചാ മുന്‍ഷി. ഒരിയ്ക്കല്‍ അദ്ദേഹ. കണാന്‍ അന്‍വര്‍ ബംഗ്ളാദേശ് അതിര്‍.ി കടന്ന് പശ്ചിമ ബംഗാളിലേക്കു പോയി. വീടിന്റെ പരിസരം ഒരു വിധം തെരഞ്ഞിട്ടും ബച്ചാമുന്‍ഷിയെ കണ്ടെ.ിയില്ല. ഒടുവില്‍ വീടിന്റെ മേല്‍ക്കൂരയിലിരിക്കുന്ന അദ്ദേഹം അന്‍വറിനെയും കൂട്ടുകാരേയും കണ്ടു. അദ്ദേഹം ഇറങ്ങിവന്നു. മഴവെള്ള.ിന്റെ ചോര്‍ച്ച തടയാനായി അദ്ദേഹം തകരമേല്‍ക്കൂര നേരെയാക്കുകയായിരൂന്നു. അദ്ദേഹം അന്‍വറിനെയും കൂട്ടുകാരെയും കൂട്ടി അടു.ുള്ള നദീതീര.ക്കു പോയി. നദിയില്‍ നിന്ന് മത്സ്യം പിടിച്ചു. സ്വയം പാകം ചെയ്ത് അതിഥികള്‍ക്കൊപ്പം കഴിച്ചു. ഇത്രയും ലളിതമായി ഒരു ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍.കനേ സ്വകാര്യ ജീവിത. ആവിഷ്ക്കരിക്കാനാകൂ എന്ന് അന്‍വര്‍ അടിവരയിടുന്നു.
ബംഗ്ളാദേശുകാരനായ നിയമബിരുദധാരിയായ അന്‍വര്‍ തബൂക്കിലെ ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്കൂളില്‍ ബംഗാളി ഭാഷാ അധ്യാപകനായിരുന്നു. പത്നി മഖ്സൂദ സൌദി സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയ.ിനു കീഴിലുള്ള മറ്റേണിറ്റി ആശുപത്രിയില്‍ ഗൈനക്കോളജിസ്റാണ്. മകള്‍ ഇപ്പോള്‍ ധാക്കയില്‍ വൈദ്യശാസ്ത്രം പഠിക്കുന്നു. മകന്‍ തബൂക്കില്‍ തന്നെ സ്കൂള്‍ വിദ്യാര്‍ത്ഥി.
അന്‍വറിന് കാഴ്ചയില്‍ ഒരു മലയാളി.മുണ്ടായിരുന്നു എന്നതിനാല്‍ ആ രീതിയിലാണു ഞാന്‍ അദ്ദേഹ. സമീപിച്ചത്. പിന്നീടാണ് എനിയ്ക്ക് ഒരു പിടിയുമില്ലാ. ഒരു മാതൃഭാഷയിലുള്ള അധ്യാപകനാണ് അദ്ദേഹമെന്ന് മനസ്സിലാകുന്നത്. എന്നിട്ടും ഒരു മലയാളിഛായ അദ്ദേഹ. ഞങ്ങളിലേക്ക് അടുപ്പിച്ചു. ഞാന്‍ കണ്ടിട്ടുണ്ട് നിരവധി മലയാളി കുട്ടികല്‍ അദ്ദേഹ.ാട് മലയാള.ില്‍ സംസാരിക്കുന്നത്. എന്റെ മകന്‍ പോലും ആദ്യം അദ്ദേഹ.ാട് സംസാരിച്ചത് മലയാള.ിലായിരുന്നു. വ്യക്തിപരമായി ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന അടുപ്പ.ക്കാള്‍ ദേശീയതയെ നിര്‍വചിക്കുന്നതില്‍, രാഷ്ട്രീയ ബോധ. നിര്‍ണയിക്കുന്നതില്‍ അദേഹം പുലര്‍.ിയ വ്യത്യസ്തതയാണ് സാക്ഷ്യപ്പെടു.ാന്‍ എനിക്കിഷ്ടം.
ആസ്ട്രേലിയ ഒഴികെയുള്ള മറ്റെല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമായിരുന്നു ഞങ്ങളുടേത്. ആകെ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ഇരട്ടി വരും ഇന്ത്യനിതര വിദ്യര്‍ത്ഥികള്‍. അവരില്‍ പ്രമുഖ സ്ഥാനം പാക്കിസ്ഥാനില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നുമുള്ള കുട്ടികള്‍ക്കുണ്ടായിരുന്നു. മിക്കവാറും ഒക്ടോബര്‍ മാസ.ിലാണ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കായികമേള നടക്കാറ്. നവംബര്‍ ആകുമ്പോഴേക്കും തബൂക്ക് ശൈത്യ.ിന്റെ നുഖ.ിലമരും. സ്കൂളിന് സ്വന്തമായി വിസ്തൃതമായ മൈതാനമില്ല. അതിനാല്‍ അല്പം അകലെയുള്ള തബൂക്ക് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിങ്ങ് കമ്പനിയുടെ വിശാലമായ മൈതാന.ാണ് എല്ലാവര്‍ഷവും മത്സരങ്ങള്‍ നട.ാറ്. പുതിയ പ്രിന്‍സിപ്പാളായി നിഹാല്‍ അഹ്മദ് സിദ്ദീഖി ഡെല്‍ഹിയില്‍ നിന്നു വന്നശേഷമുള്ള ആദ്യ പരിപാടിയാണ്. വാര്‍ഷിക കായികമേളയുടെ പ്രായോജകരില്‍ ഒന്നായ സാമ്ര സ്റുഡിയോ പരിപാടിക്കു വേണ്ടി പരസ്യനിര്‍മാതാക്കളെക്കൊണ്ട് വലിയ ബാനര്‍ തയ്യാറാക്കിച്ചു. മത്സരദിന.ിന്റെ തലേന്നു രാത്രി അത് കൊണ്ടുവന്നു. ബാനറില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ വലിയ ചിത്രമുണ്ടായിരുന്നു. എന്നാല്‍ അതിലെ അശോകചക്ര.ിന് 16 സ്പോക്സേ ഉണ്ടായിരുന്നുള്ളൂ. അന്‍വറാണത് കണ്ടുപിടിച്ചത്. അക്കാര്യം എന്നോടു പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും അക്കാര്യം പ്രിന്‍സിപ്പാളെ അറിയിച്ചു. അദ്ദേഹം പറഞ്ഞത് ഇത് സൌദി അറേബ്യയല്ലെ ആരും ശ്രദ്ധിക്കില്ല എന്നാണ്. ഇനി സമയമില്ലാ.തിനാല്‍ മറ്റു പോംവഴിയൊന്നും അദ്ദേഹം ആലോചിച്ചതുമില്ല. ബംഗ്ളാദേശുകാരനായ അന്‍വറും ഇന്ത്യക്കാരനായ ഞാനും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഒന്നുകില്‍ ആ ബാനര്‍ ഒഴിവാക്കുക അല്ലെങ്കില്‍ അതില്‍ മാറ്റം വരു.ുക. ഞാന്‍ നീല മാര്‍ക്കര്‍ സംഘടിപ്പിച്ചു. അതില്‍ 8 സ്പോക്സ് കൂടുതല്‍ വരച്ചു ചേര്‍.ു. അടു.ു നിന്ന് നോക്കിയാല്‍ ഞാന്‍ വരച്ചു ചേര്‍. അഴികള്‍ വേറിട്ട് കാണാമായിരുന്നെങ്കിലും നമ്മുടെ ദേശീയ ബോധ.ിന്റെ നിഷ്കര്‍ഷകള്‍ നമ്മളില്‍നിന്ന് ചില ഒ.ുതീര്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന വസ്തുത ഒരു ചിത്ര.ിന്റെ സൌന്ദര്യ.ക്കാള്‍ ഉയരെയാണ് എന്ന് അന്‍വര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. ദേശീയഗാനം നമ്മളില്‍ നിന്ന് ചുരുങ്ങിയത് 48 നിമിഷങ്ങളുടെ ദേശീയ അച്ചടക്കം ആവശ്യപ്പെടുന്നുണ്ട് എന്നതുപോലെ. അന്നും ഇന്നും എനിയ്ക്ക് ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്ന ഐതിഹാസിക നോവലിലെ ഒരു ഭാഗം ഒര്‍മ്മവരാറുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്. നിങ്ങള്‍ സ്റേറ്റിനെ അംഗീകരിക്കുന്നുവെങ്കില്‍ അത് ആവശ്യപ്പെടുന്ന നേര.് നിങ്ങളുടെ തുടയില്‍ നിന്ന് ഒരു റാ.ല്‍ മാംസം മുറിച്ചുകൊടുക്കാനുള്ള ഉ.രവാദി.വും നിങ്ങള്‍ക്കുണ്ട്.
ദിവസവും സ്കൂള്‍ അസംബ്ളിയുടെ അവസാനം എന്ന നിലക്കാണ് നമ്മുടെ ദേശീയഗാനം ആലപിക്കാറ്. ദേശ-ഭാഷ വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും അതില്‍ വലിയ താല്പര്യം കാണിച്ചിരുന്നു. ഒരു നാള്‍ ഒരു പാക്കിസ്താനി രക്ഷാകര്‍.ാവ് പ്രിന്‍സിപ്പാളിന്റെ അടു.ുവന്ന് തന്റെ മകളെക്കൊണ്ട് ഇത്യന്‍ ദേശീയഗാനം പാടിക്കുന്നതിലെ അനിഷ്ടം പ്രകടിപ്പിച്ചു. പാക്കിസ്ഥാനാണ് ഈ ഭൂമിയിലെ മഹ.ായ രാഷ്ട്രം എന്നു വിശ്വസിക്കുന്ന തനിയ്ക്കെങ്ങിനെ തന്റെ മകളെക്കൊണ്ട് ഇന്ത്യയെ പുകഴ്.ി പാടിക്കുന്നതിനെ അംഗീകരിക്കാനാവും എന്നതായിരുന്നു അദ്ദേഹ.ിന്റെ ന്യായമായ ചോദ്യം. അത് ന്യായമാണെന്ന് എനിക്കും തോന്നി. നമ്മള്‍ ഇന്ത്യക്കാര്‍ പാക്കിസ്ഥാനെ പുകഴ്.ി പാടുമോ? ഇല്ല. അതിനാല്‍ അയാളുടെ വാദം ന്യായീകരിക്കാവുന്നതു തന്നെ. ഇന്ത്യക്കാരല്ലാ. വിദ്യാര്‍ത്ഥികളെക്കൊണ്ട് ഇന്ത്യന്‍ ദേശീയ ഗാനം ആലപിപ്പിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കുന്നത് അങ്ങനെയാണ്. പക്ഷെ അടു. ദിവസം തന്നെ മറ്റു ചില പാക്കിസ്ഥാന്‍ രക്ഷിതാക്കള്‍ എ.ി. അവരുടെ സമീപനം വ്യത്യസ്തമായിരുന്നു. തങ്ങളുടെ മക്കള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ പഠിക്കാമെങ്കില്‍, സി ബി എസ് ഇ പാഠ്യപദ്ധതി പ്രകാരം പരീക്ഷ എഴുതാമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ ദേശീയഗാനവും ചൊല്ലാമെന്നായി അവര്‍. എന്നാലും ഇനിയൊരു വിവാദം ഉണ്ടാകേണ്ടെന്നു കരുതി അവരുടെ താല്പര്യ. സ്കൂള്‍ പരിഗണിച്ചില്ല.
ബംഗ്ളാദേശ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതില്‍ പ്രശ്നമുണ്ടായിരുന്നില്ല. എന്നാലും പൊതുവില്‍ അന്യദേശീയതകളെ ഒഴിവാക്കിയ കൂട്ട.ില്‍ അവരും പെട്ടു. അന്‍വാറുല്‍ ഹഖ് ബംഗ്ളാദേശ് രക്ഷിതാക്കളുടെ പ്രതിനിധിയായിവന്നു. അദ്ദേഹം പറഞ്ഞു. ഞങ്ങളും നിങ്ങളും തമ്മിലെന്ത്? ബംഗ്ളാകുട്ടികള്‍ ജനഗണമന ചൊല്ലും. ഞങ്ങളെന്തിനു ചൊല്ലാതിരിക്കണം? ഞങ്ങളുടെയും നിങ്ങളുടെയും ചോര ഒന്നല്ലെ? ഇന്ത്യന്‍ ദേശീയഗാന.ിന്റെ ഉറവിടം തന്നെ ബംഗാളിഭാഷയല്ലെ. രബീന്ദ്രനാഥ ടാഗോറല്ലെ അതിന്റെ കര്‍.ാവ്. ആ വരികളുടെ അര്‍ത്ഥം ഞങ്ങള്‍ എല്ലാ ബംഗാളികള്‍ക്കും മനസ്സിലാകും. പക്ഷെ പല ഇന്ത്യക്കാര്‍ക്കും മനസ്സിലാകില്ല.
അന്‍വര്‍ പറഞ്ഞു. ഞങ്ങളുടെ ദേശീയഗാനവും രചിച്ചത് ടാഗോര്‍ തന്നെ. ടാഗോര്‍ രണ്ടു രാജ്യങ്ങളെ ദേശീയമായി, വൈകാരികമായി ബന്ധിപ്പിക്കുന്നു. രണ്ടു രാജ്യങ്ങള്‍. പക്ഷെ ഒറ്റ ദേശീയ കവി!
അല്ലാമാ ഇഖ്ബാല്‍ പറഞ്ഞത് ശരിതന്നെ. രാഷ്ട്രങ്ങള്‍ കവികളുടെ ഹൃദയ.ില്‍ ജനിക്കുന്നു. അവ പിന്നീട് രാഷ്ട്രീയക്കാരുടെ കൈകളില്‍ മരിക്കുന്നു.
ഈ സംഭവം വളരെ അടിസ്ഥാനപരമായ പല ചോദ്യങ്ങളും ഉയര്‍.ുകയുണ്ടായി. സഹവര്‍.ിത്വം വിധേയത്വമാണോ? പരസ്പരം പങ്കിടല്‍ സ്വത്വബോധ.ിന്റെ ആധാരശിലകളില്‍ വിള്ളല്‍ വീഴ്.ുന്നുണ്ടോ? സ്വന്തം ദേശീയസ്വത്വ.ിനപ്പുറം മറ്റൊരു ദേശീയസ്വത്വ. ഒരു തര.ിലും സ്വീകരിക്കില്ല എന്നത് ദൃഢദേശീയതയുടെ അടയാളമല്ലെ? അങ്ങനെയല്ലാതെ വരുമോ? എല്ലാ.ിനുമപ്പുറം സാര്‍വലൌകികതയാണോ യഥാര്‍ത്ഥ.ില്‍ അഭികാമ്യകാകേണ്ടത്?
വിട്ടുപോയ ദിക്കുകള്‍, അകല.ായി പോയ മനുഷ്യര്‍ അങ്ങനെ കാലങ്ങള്‍ക്കു ശേഷവും നമ്മുടെ ഹൃദയ.ിലും ചിന്തയിലും പ്രവര്‍.ിച്ചുകൊണ്ടിരിക്കും. അപ്പോള്‍ ഇന്ത്യക്കും പാക്കിസ്ഥാനും ബംഗ്ളാദേശിനും ഇടയില്‍ നമ്മള്‍ വരച്ച അതിരുകള്‍ക്കു മേല്‍ സ്നേഹ.ിന്റെ ഗാനം ഒഴുകും. സൌദി അറേബ്യയുടെ പട്ടാളനഗരമായ തബൂക്കിനെ പറ്റി ഓര്‍ക്കുമ്പോഴും അവിട. അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ഭാഷകള്‍ ഇടകലര്‍ന്ന സ്നേഹഗാനം ഹൃദയ.ിലൂടെ ഒഴുകുന്നത് ഞാന്‍ അനുഭവിക്കുന്നുണ്ട്.
ആരും അകലങ്ങളിലേക്ക് പോയിട്ടില്ലെന്ന് ഉള്ളില്‍ ആരോ വിളിച്ചു പറയുന്നു. വാതില്‍ കടന്നുപോയവര്‍ വെളിയിലെ പൂന്തോട്ട.ില്‍, സ്വച്ഛന്ദമായി ഉലാ.ുകയാണ്. ആരും വിട്ടുപോയതായി തോന്നുന്നേയില്ല.
(ലേഖനം ഗള്‍ഫ് മാധ്യമത്തില്‍ 2011 റിപ്പബ്ളിക് ദിനത്തില്‍ വന്നത്)        
ഫോണ്ടിലെ തെറ്റുകള്‍ തിരുത്തി വായിച്ചാല്‍ എല്ലാവര്ക്കും നന്ന്
********