Thursday 16 April 2009

വോട്ട് കാഞ്ഞിരിക്കല്‍

വോട്ടുചിഹ്നം നോക്കി
വോട്ടുസ്വിച്ചു ഞെക്കി
വോട്ടുമഷി പൂശി
വോട്ടുപൌരരായി
വോട്ടുമക്കള്‍ പോയി.

വോട്ടുത്സവമാടി
വോട്ടുതിറയാടി
വോട്ടുചൂട്ടണച്ച്
വോട്ടവന്മാര്‍ മുങ്ങി.

വോട്ടു തോരണങ്ങള്‍
വോട്ടു ലേഖനങ്ങള്‍
വോട്ടുവിഗ്രഹങ്ങള്‍
വോട്ടു തോന്ന്യാസങ്ങള്‍
വോട്ടുകാറ്റില്‍ പാറി
വോട്ടുബൂത്തിലാകെ.

വോട്ടു ചെയ്ത കോരന്‍
വോട്ടുകുരയാലെ
വോട്ടു ചവറു വാരി
വോട്ടുതീ കൊളുത്തി.

വോട്ടുചൂടു പൊങ്ങി
വോട്ടു കാഞ്ഞിരുന്ന്
വോട്ടുതണുപ്പാറ്റി
വോട്ടുകോരന്‍ മെല്ലെ
വോട്ടുറക്കമായി.

3 comments:

  1. ഉറങ്ങട്ടേന്ന്.... ആത്മാഭിമാനമെങ്കിലും കാക്കാമല്ലോ..

    ReplyDelete
  2. വോട്ടുചൂടു പൊങ്ങി
    വോട്ടു കാഞ്ഞിരുന്ന്
    വോട്ടുതണുപ്പാറ്റി
    വോട്ടുകോരന്‍ മെല്ലെ
    വോട്ടുറക്കമായി.

    ''കോരന് കഞ്ഞി കുമ്പിളില്‍ തന്നെ''

    ReplyDelete
  3. ee kavitha urangunnavarotulla prathishedhakkurippayi njaan kanunnu. thutaruka. abhivadyangal

    ReplyDelete