വോട്ടുചിഹ്നം നോക്കി
വോട്ടുസ്വിച്ചു ഞെക്കി
വോട്ടുമഷി പൂശി
വോട്ടുപൌരരായി
വോട്ടുമക്കള് പോയി.
വോട്ടുത്സവമാടി
വോട്ടുതിറയാടി
വോട്ടുചൂട്ടണച്ച്
വോട്ടവന്മാര് മുങ്ങി.
വോട്ടു തോരണങ്ങള്‍
വോട്ടു ലേഖനങ്ങള്‍
വോട്ടുവിഗ്രഹങ്ങള്
വോട്ടു തോന്ന്യാസങ്ങള്
വോട്ടുകാറ്റില് പാറി
വോട്ടുബൂത്തിലാകെ.
വോട്ടു ചെയ്ത കോരന്
വോട്ടുകുരയാലെ
വോട്ടു ചവറു വാരി
വോട്ടുതീ കൊളുത്തി.
വോട്ടുചൂടു പൊങ്ങി
വോട്ടു കാഞ്ഞിരുന്ന്
വോട്ടുതണുപ്പാറ്റി
വോട്ടുകോരന് മെല്ലെ
വോട്ടുറക്കമായി.
ഉറങ്ങട്ടേന്ന്.... ആത്മാഭിമാനമെങ്കിലും കാക്കാമല്ലോ..
ReplyDeleteവോട്ടുചൂടു പൊങ്ങി
ReplyDeleteവോട്ടു കാഞ്ഞിരുന്ന്
വോട്ടുതണുപ്പാറ്റി
വോട്ടുകോരന് മെല്ലെ
വോട്ടുറക്കമായി.
''കോരന് കഞ്ഞി കുമ്പിളില്‍ തന്നെ''
ee kavitha urangunnavarotulla prathishedhakkurippayi njaan kanunnu. thutaruka. abhivadyangal
ReplyDelete