Thursday 8 October 2009

മോഹന്‍ലാലിന്റെ അമ്മ ദേഹവിരുന്നില്‍



‘ദേഹവിരുന്ന്‘ എന്ന കഥാസമാഹാരം ഇറച്ചിയും അധികാരവും കാമവും ചോരയും കെട്ടുപിണഞ്ഞ നമ്മുടെ ജീവിതത്തിന്റെ സമസ്യകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ‘മോഹന്‍ലാലിന്റെ അമ്മ’ എന്ന കഥ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പറഞ്ഞതുപോലെ നടപ്പുസദാചാരത്തിന്റെ വക്കുകള്‍ ഒടിക്കുന്നുണ്ട് എന്നാണ് വിശാസം. സി. വി. ശ്രീരമന്റെ അവതാരിക എന്റെ പുസ്തകത്തിനുള്ള അനുഗ്രഹമാണ്. വായനയുടെ ഏത് തുറമുഖത്താണ് എന്റെ പുസ്തകം നങ്കൂരമിടുന്നതെന്ന് അനുവാചകരാണ് നിശ്ചയിക്കുന്നത്.
ഇതിനിടയില്‍ വായിച്ചവര്‍ക്ക് നന്ദി. വായിക്കാനിരിക്കുന്നവരോടൊന്നും കാര്യമായി പറയാനില്ല.
വായിച്ച് നല്ല സ്വന്തം നിരീക്ഷണങ്ങള്‍ നടത്തിയവര്‍ക്ക് നന്ദി. അതില്‍ സന്തോഷിക്കുന്നു.
വായനയില്‍ താല്പര്യമുള്ളവര്‍ തരപ്പെടുമ്പോള്‍ വാങ്ങുക. വായിക്കുക. നിശിതമായ അഭിപ്രായം കുറിക്കുക.
പുസ്തകം നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ മുടക്കിയ പണം തിരികെ തരുന്നതാണ് എന്ന് പറയാനുള്ള വകതിരിവൊന്നും എനിയ്ക്കില്ല. പുസ്തകം ഒലീവിലും ഇതര സ്ഥാപനങ്ങളിലും കിട്ടുമെന്നാണ് അറിവ്. നാല്പത് രൂപയാണ് വില.
ഒലീവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്.
പുസ്തകത്തിന്റെ സ്ലൈഡുകള്‍ താഴെ കൊടുത്തിട്ടുണ്ട്.
ചിത്രത്തിന് സംഗീത് ശിവനോട് കടപ്പാട്.

7 comments:

  1. ചെഗുവേരയുടേതും ഒരു യത്രയാണ്.. :: യാത്രയാണ് ::

    ReplyDelete
  2. ആശംസകള്‍ മാഷേ

    ReplyDelete
  3. ആശംസകള്‍....

    ReplyDelete
  4. Asamsakal!

    i will try to buy it...

    ReplyDelete
  5. തെക്കേടന്‍, ശ്രീ, കൊച്ചുതെമ്മാടി, ജയന്‍ ഏവൂര്‍, ഹാഷ്..., എല്ലാവരുടെയും ഐക്യദാര്‍ഡ്യത്തിന് നന്ദി...സ്നേഹം...
    ഫൈസല്‍

    ReplyDelete
  6. ആശംസകള്‍.. കറന്റ് ബുക്സില്‍ കണ്ടാല്‍ പുസ്തകം വാങ്ങാം.

    ReplyDelete