Wednesday 14 October 2009

ജോണ്‍ എബ്രഹാം, ബോളിവുഡിലേതല്ലാത്ത.




ജോണ്‍! അവന്റെ നാമം എന്നാണ് വാഴ്ത്തപ്പെടുക! ഏതു ചാരയഷാപ്പില്‍ നിന്ന്? ഏത് ഗണികാഭവനത്തില്‍നിന്ന്? അപകടകരവും ജുഗുപ്സാവഹവുമായ തെരുവിലൂടെ നിര്‍ഭയനായി നടന്നുപോയ ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അദ്ദേഹത്തിന്റെ വേര്‍പാടോടെ നമ്മുടെ ഭാവുകത്വത്തിന് താങ്ങാനാവാത്ത തീക്ഷണസ്വരൂപമുള്ള ഒരു ജീനിയനിസ്സിനെയാണ് നഷ്ടമായത്. അഗ്രഹാരത്തില്‍ കഴുതൈ എന്ന ഒരു ചിത്രം.ചെറിയാച്ചന്റെ ക്രൂരക്ര്‌ത്യങ്ങള്‍ എന്ന മറ്റൊന്ന്. ഒടുവില്‍ അമ്മ അറിയാന്‍.... ജോണിന്റെ ചിത്രങ്ങളില്‍നിന്ന് മൂന്നു വിശുദ്ധജന്മങ്ങള്‍. വാഴ്ത്തുന്നവരുടെ നാവുകളില്‍ നിന്നല്ല ജീനിയസ്സിനെ തിരിച്ചറിഞ്ഞവരുടെ അകക്കാമ്പില്‍ നിന്നാണ് ജോണിന്റെ ഓര്‍മപ്പാട്ടുകള്‍ ഉണരുന്നത്.

3 comments:

  1. In the article, Ayyappan's poem on John should be re-read as follows:
    കരുണ നിനക്ക് ഗാണ്ടീവമായിരുന്നു /ണ്ഡ
    നിന്റെ ക്യാമറ കണ്ണ് ഒരു തുള്ളി കണ്ണീരു വീഴ്ത്തി
    പിന്നീട് ഒരു തുള്ളി രക്തം.

    ReplyDelete