Tuesday, 7 July 2009

പ്രണയിനികള്‍

Poster of Kim Ki Duk's 'Time'
പൂര്‍വപിതാക്കള്‍
‍ചൊല്ലിയിട്ടുള്ളതു
പോലെ പ്രണയം,
അതെ പ്രണയം
ഒരു പനിനീര്‍ പൂവാണ്‌.
അത്‌ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും,
മുള്ളുകളുടെ കാവലിലും.
പുഞ്ചിരി നിങ്ങളോടാണെന്ന്
തിരിച്ചറിയേണ്ടത്‌
നിങ്ങളാണ്‌.
എന്തുകൊണ്ടെന്നാല്‍
പൂവിന്‌ നിങ്ങളുടെ
ഹൃദയത്തോട്‌
സല്ലപിക്കാനേ കഴിയൂ.
നിങ്ങളുടെ ഹൃദയമത്‌
കണ്ടില്ലെങ്കില്‍ വഴിയില്‍,
ജീവിതത്തിന്റെ പെരുവഴിയില്‍
‍നിങ്ങളുപേക്ഷിച്ചു പോയ
പ്രണയിനികളുടെ എണ്ണമെത്രയെന്ന്
തിട്ടപ്പെടുത്തുന്നതില്‍
നിങ്ങള്‍ അമ്പേ തോറ്റുപോകും.
അത്രയേറെ പൂക്കള്‍ പുഞ്ചിരിക്കുന്നുണ്ട്‌
ഈ ഭൂമിയില്‍.

6 comments:

  1. ഫൈസല്‍,

    നല്ല കവിതകളാണ് താങ്കളുടേത്. താങ്കളുടെ ബ്ലോഗ് എനിക്ക് ഇഷ്ടമായി. കൂടുതല്‍ പരിചയപ്പെടണം എന്നുണ്ട്.
    http://thambivn.blogspot.com/
    ഇത് എന്റെ ബ്ലോഗ് ആണ്. കുറച്ച് കവിതകള്‍ ഉണ്ട്. സമയവും വായിക്കാന്‍ താല്പര്യവും ഉണ്ടെങ്കില്‍ വായിക്കുമല്ലോ?
    ഞാനും തൃശൂരാണ്, അമല നഗറില്‍. ഇപ്പോള്‍ ദോഹയിലും. കോണ്ടാക്ട് ചെയ്യാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാലാണ് കമന്റായി ഇട്ടത്. ക്ഷമിക്കുമല്ലോ?

    thambivn@gmail.com

    ReplyDelete
  2. ദൈവമേ, ആ കിം ചിത്രത്തിലെ സ്ക്ലപചർ പാർക്ക്, ആ ചിതം മതി പ്രണയത്തെ പറയാൻ

    ReplyDelete
  3. ആദ്യമായാണ് ഈ വഴിയില്‍,കവിത നന്നായിരിക്കുന്നു.ഇനിയിം വരാം

    ReplyDelete
  4. പ്രണയമെന്നു കേട്ടാൽ ഓടിയൊളിക്കുകയാണു പതിവു. പക്ഷേ ഇതെന്തോ എവിടെയോ സ്പർശിക്കുന്നു
    ആശം സകൾ

    ReplyDelete
  5. ഫൈസല്‍ മാഷ്,
    ഞാന്‍ മസ്ക്റ്റില്‍.കവിത വായിച്ചറിഞ്ഞു.പ്രണയവും.കൂടുതല്‍ വായിക്കാം.

    ReplyDelete
  6. Pookkal nannayi punchirikkatte eppozum...!

    Manoharam, Ashamsakal...!!!

    ReplyDelete