Wednesday 2 March 2011

അറവുറക്കം

നിലവിളിയുണ്ട്,
കാറ്റില്‍ രക്തഗന്ധം.
എന്താണത്?
അനീതിയുടെ 
അവസാനത്തെ
ഇരയും 
അറവുകത്തിയ്ക്ക് 
ഇരയാക്കപ്പെടുകയാണ്,
അറവുശാലയില്‍ .

തെരുവില്‍ 
നെഞ്ചുവിരിച്ചു നടക്കുന്നു 
വേട്ടക്കാരന്‍ .

നമുക്ക് 
സ്വസ്ഥമായി ഉറങ്ങാം. 
അകത്തെ നിഴല്‍ സസ്യങ്ങളെ 
അല്പജലത്താല്‍ നനയ്ക്കാം.
  

4 comments:

  1. അകത്തെ നിഴല്‍ സസ്യങ്ങളെ
    അല്പജലത്താല്‍ നനയ്ക്കാം

    ഇലകള്‍ പച്ച
    പൂക്കള്‍ മഞ്ഞ.....

    ReplyDelete
  2. തെരുവില്‍
    നെഞ്ചുവിരിച്ചു വേട്ടക്കാരന്‍ നടക്കുമ്പോള്‍ നാം എങ്ങനെ സ്വസ്ഥരായി ഉറങ്ങും !!!
    .

    ReplyDelete
  3. രമേശ്‌, വിരുദ്ധോക്തി എന്നൊന്നില്ലെ?
    നന്ദി, സന്ദര്‍ശനത്തിന്, അഭിപ്രായത്തിന്.
    ഫൈസല്‍

    ReplyDelete
  4. തിളങ്ങുന്ന വാള്‍മുനയിലേക്കു
    വലിച്ചിഴക്കപ്പെടുമ്പോഴും
    ചുട്ടുപൊള്ളുന്ന ചാട്ടവറിന്‍
    മര്‍ദ്ദനമേല്‍ക്കുമമ്പോഴും നഗ്ന നേത്രത്തില്‍
    രോദനം നിറക്കാനല്ലതെന്തിനാവും
    ശവം തീനീ നിന്‍ മുന്നില്‍

    ReplyDelete