Sunday 12 December 2010

മഴുകേരളം

കരുണാകരന്റെ
പല്ലുകാട്ടിച്ചിരി
കണ്ടു ശീലിക്കും മുമ്പ്
ആയിരത്തിത്തൊള്ളായിരത്തി അമ്പത്താറില്‍
ഏതോ ഒരു കുടുമ വെച്ച
ഭസ്മധാരി
അറബിക്കടലില്‍ മഴുവെറിഞ്ഞ്
കേരളമുണ്ടാക്കി.
മഴുകൊണ്ട് അയാള്‍ക്ക്
മറ്റൊരു വേലയും അറിയില്ലായിരുന്നു.
അങ്ങനെയാണ്
മഴുവഞ്ചേരിത്തമ്പ്രാക്കളും
നാടുവാണത്.
കേരളത്തെ ജില്ലാപഞ്ചായത്തുകളായും
അവയെ ബ്ളോക്ക് പഞ്ചായത്തുകളായും
വിഭജിച്ചു.
ബ്ളോക്ക് പഞ്ചായത്തിനെ
വിഭജിച്ചാണ് ഗ്രാമപഞ്ചായത്തുകള്‍
ഉണ്ടായത്.
ഇവിടങ്ങളിലെ ഭരണാധികാരികളെ
പ്രസിഡന്റുമാര്‍ എന്നാണ് വിളിച്ചിരുന്നത്.
വാര്‍ഡ് അഥവാ ഗ്രാമസഭയാണ്
ഗ്രാമപഞ്ചായത്തിന്റെ
അടിസ്ഥാന തലം.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍
അവിടെ എല്‍ഡിയെഫും
യുഡിയെഫും
കള്ളനും പോലീസും
കളിച്ചു.
തോല്‍ക്കുന്നവര്‍
പറഞ്ഞു:
അടുത്ത കളിയില്‍
കാണിച്ചു തരാം.

കടലില്‍ തപ്പുകയാണ്
പണ്ട് പതിച്ച
മഴു തിരിച്ചെടുക്കാന്‍ .
നമ്മുടെ ചരിത്രം.
നമ്മുടെ ഭൂമിശാസ്ത്രം.
നമ്മുടെ പൌരധര്‍മം.

11 comments:

  1. വ്യവസ്ഥിതിക്കെതിരെ യുള്ള ആത്മ രോഷം പ്രകടമാകുന്നു ഈ വരികളില്‍ ..

    ReplyDelete
  2. കടലില്‍ തപ്പുകയാണ്
    പണ്ട് പതിച്ച
    മഴു തിരിച്ചെടുക്കാന്‍ .
    നമ്മുടെ ചരിത്രം.
    നമ്മുടെ ഭൂമിശാസ്ത്രം.
    നമ്മുടെ പൌരധര്‍മം

    ഏത് പൌരധര്‍മം തിരഞ്ഞാണു കടലില്‍ തപ്പുന്നത്. ചരിത്രത്തില്‍ നാം അങ്ങിനെ ഏതെങ്കിലും ഒന്ന് കടലില്‍ വലിച്ചെറിഞ്ഞോ?

    ReplyDelete
  3. ഇവിടെ ഇന്നാ എത്തിയത്. നന്നായിരിക്കുന്നു.
    പിന്നെ മ്ഴുവിലെക്കൊരു കൂട്ടി ചേര്‍ക്കല്‍, പരശുരാമന്റെ പഴയ മഴു ഏതെന്ന് കണ്ടെത്താന്‍ സത്യത്തിനൊപ്പം നില്‍ക്കുന്നവര്‍ കൂടി വേണ്ടയോ..
    ഭാവുകങ്ങള്‍..

    ReplyDelete
  4. തോല്‍ക്കുന്നവര്‍
    പറഞ്ഞു:
    അടുത്ത കളിയില്‍
    കാണിച്ചു തരാം...........
    .........aah!

    ReplyDelete
  5. കൊള്ളാമല്ലോ

    ReplyDelete
  6. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കാം;കുടുമ വെച്ച ഭസ്മധാരി തന്നെ വരട്ടെ അറബിക്കടലിന്റെ ആഴങ്ങളില്‍ നിന്നും മഴുവെടുക്കാന്‍ ,,അല്ല പിന്നെ.....

    ReplyDelete
  7. പിടി ദ്രവിച്ച ആ പഴയ മഴു
    കിട്ടിയിരുന്നെങ്കില്‍ ഒന്നു കൂടെ
    ആഞ്ഞെറിയാമായിരുന്നു
    എങ്കില്‍ ഐ ടി പാര്‍ക്കും
    വില്ലാ പ്രോജക്ടുകളും
    വാട്ടര്‍ തീം പാര്‍ക്കും
    നാലുവരിപ്പാതയും സുഖം!

    ReplyDelete
  8. കേരളത്തിന്റെ ഭരണം എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍....മഴുവല്ല ടൈറ്റാനിക്ക് കപ്പല്‍ തന്നെ ഞാന്‍ തപ്പിയെടുക്കാം....ഇങ്ങനെയെങ്കിലും ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കാന്‍ കിട്ടിയിരുന്നെങ്കില്‍.....എത്ര ധന്യമീ ജീവിതം....

    ReplyDelete
  9. വന്നവര്‍ക്കും പോയവര്‍ക്കും നല്ല മനസ് ബാക്കി വെക്കുന്നു.
    എം. ഫൈസല്‍

    ReplyDelete
  10. ഗുരുവായൂരിലെ സായാഹ്ന സഞ്ചാരങ്ങൾ കണ്ടു, വായിച്ചു. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete