(ജര്‍മന്‍ കവി. പിന്നീട് ജെറുസലെം നഗരത്തില്‍ താമസമാക്കുകയും പശ്ചിമേഷ്യന്‍ ശാന്തിക്കുവേണ്ടി എഴുതുകയും ചെയ്ത കവി)
വിവ: എം. ഫൈസല്‍
ചരിത്രം സ്വയം ആവര്‍ത്തിക്കപ്പെടുമോ
എന്നെനിക്കറിയില്ല.
എന്നാല്‍ എനിക്കറിയാം
നിനക്കതറിയില്ലെന്ന്.
ആ നഗരം വിഭജിക്കപ്പെട്ടത്
ഞാനോര്‍ക്കുന്നു.
യഹൂദര്‍ക്കും അറബികള്‍ക്കും
ഇടയില്‍ മാത്രമല്ല;
എനിക്കും നിനക്കുമിടയിലും,
നമ്മളൊരിക്കല്‍ ഒന്നിച്ചായിരുന്നപ്പോള്‍ .
നമ്മള്‍ തന്നെ അപായങ്ങളുടെ
ഗര്‍ഭാശയമുണ്ടാക്കി.
നമ്മള്‍ തന്നെ ജഡീകരിക്കുന്ന
യുദ്ധങ്ങളുടെ ഭവനമുണ്ടാക്കി.
മരവിപ്പിക്കുന്ന ഹിമശിലകള്‍ക്കൊണ്ട്
വിദൂര ഉത്തരദേശത്ത്
ഊഷ്മളമായ ദൃഡഭവനമുണ്ടാക്കിയ
ആളുകളെ പോലെ.
നഗരം സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.
പക്ഷെ, നമ്മള്‍ ഒന്നിച്ചില്ല.
ഇപ്പോള്‍ ഞാനറിയുന്നു,
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നില്ല .
അത് നിനക്കറിയില്ലെന്ന്
എനിക്കറിയാമായിരുന്നു.
ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുന്നില്ല. യാദ്രുശ്ചികമായ സാമ്യതകള്‍ കണ്ടേക്കാം.
ReplyDeleteനഗരം സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.
ReplyDeleteപക്ഷെ, നമ്മള്‍ ഒന്നിച്ചില്ല.
ഇപ്പോള്‍ ഞാനറിയുന്നു,
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നില്ല .
നല്ല വരികള്‍!
ചരിത്രം ഒരിക്കലും അതെ പടി ആവര്‍ത്തിക്കില്ല, എങ്കിലും ചിലത് ആവര്‍ത്തനമായി തോന്നിയേക്കാം.....
സ്വഭാവം, കാരണം എല്ലാം കൊണ്ടും.........
എല്ലാ വിധ് ആശംസകളും നേരുന്നു.