Saturday, 27 November 2010

അയ്യപ്പജീവിതം

പല്ലു തേച്ചിട്ട്,
കുളിച്ചിട്ട്,
നേരത്തിനന്നം കഴിച്ചിട്ട്,
പെങ്ങളെക്കണ്ടിട്ട്,
ഉടുപ്പഴിച്ച് വേറൊന്നുടുത്തിട്ട്,
നാളുകളഞ്ചാറായി.

അയ്യപ്പന്‍ : കുട്ടി എടക്കഴിയൂരിന്റെ  കാരിക്കേച്ചര്‍ 
ഇന്നു കാലത്തും
കീശകാലിയാകും വരെ
മോന്തി ഞാന്‍
അന്നനാളത്തിലാളിയ
ചാരായം.
സുഗതകുമാരിട്ടീച്ചറുടെ
സ്നേഹശകാരത്തില്‍
പിണങ്ങി.
പണം തന്നൊരു
തോഴനെ തെറിവിളിച്ചു.
കിടന്നുറങ്ങി ഞാന്‍
സ്റ്റാച്യു ജങ്ഷനില്‍ .

ഇത്രയും നാളുകള്‍
അന്നമില്ലാതെയും
വെള്ളമടിച്ചും
നന്നേ ക്ഷയിച്ചു ഞാന്‍ .
അയ്യപ്പനാകാനുള്ള
വേലകളെല്ലാം
വൃഥാവിലായ്.
കുപ്പായക്കൈമടക്കില്‍
തിരുകിയ കടലാസില്‍
തെളിഞ്ഞതേയില്ല
ഒറ്റവരിയും.
ആയതേയില്ല  ഞാന്‍
ഒരയ്യപ്പന്‍  പോയിട്ട്
കാലയ്യപ്പനെങ്കിലും.

ബെയറര്‍ , കൊണ്ടു വരൂ,
ചിക്കന്‍ കബാബും
ബട്ടര്‍ നാനും
ബ്ളാക്ലേബലിനോടൊപ്പം.
  
എന്തയ്യപ്പന്‍ ! ഏതയ്യപ്പന്‍ !
സ്വാമിയേ, ശരണമയ്യപ്പ !

6 comments:

  1. സ്വാമിയേ, ശരണമയ്യപ്പ !

    ReplyDelete
  2. സ്വയം ഹത്യയുടെ പിന്‍ ഗാമിയായി, സ്വയം എരിഞ്ഞടങ്ങിയതല്ലേ. സ്വാമി ശരണം.

    ReplyDelete
  3. കുപ്പായക്കൈമടക്കില്‍
    തിരുകിയ കടലാസില്‍
    തെളിഞ്ഞതേയില്ല
    ഒറ്റവരിയും.

    ReplyDelete
  4. സ്വാമിയേ, ശരണമയ്യപ്പ !

    അല്ല പിന്നെ!!

    ReplyDelete
  5. പല്ലുതേക്കാതെ വായ്നാറ്റത്തിന്റെ അസഹ്യതയാണ് കവിത.

    ReplyDelete
  6. പദസ്വനം, വേണു, റ്റോംസ്, മഹേന്ദര്‍ , നാമരഹിതന്‍ എല്ലാവര്‍ക്കും നന്ദി. കവിത നിറവേറപ്പെടുന്നത് വായനക്കാരന്റെ മണ്‍ഡലത്തിലാണ്. ആ പ്രതലം എങ്ങനെയിരിക്കുന്നുവന്നത് കൂടെ രചനയുടെ വ്യാപ്തിയെ നിര്‍ണയിക്കുന്നു. നാമരഹിതന്റെ പ്രതികരണം വ്യക്തമല്ല. കവിത എന്ന പ്രസ്ഥാനം തന്നെ അദ്ദേഹത്തിന് അസഹ്യമായി തോന്നുകയാണോ അതോ ഈ കവിത മാത്രം അങ്ങനെ അനുഭവപ്പെടുകയാണോ എന്ന്‍ വ്യക്തമാകുന്നില്ല. ചുരുങ്ങിയത്‌ ഇത്തരം കാര്യങ്ങളിലെങ്കിലും സ്വന്തം നാമം രേഖപ്പെടുത്താന്‍ തയ്യാറാകാത്തവന്‍റെ ഗതികേടിനെ ഷണ്ഡത്വം എന്നു പറഞ്ഞാല്‍ അത്തരത്തില്‍ പെട്ടവര്‍ക്കുപോലും നാണക്കേടാകും. അയ്യപ്പശരണം!

    ReplyDelete