Saturday, 15 August 2009

നിശ്ചല ജീവിതം


എ. കെ രാമാനുജന്‍
പരി: എം ഫൈസല്‍


ഊണുകഴിഞ്ഞ് അവള്‍ പിരിഞ്ഞുപോയപ്പോള്‍
അല്പനേരം ഞാന്‍ വായിച്ചു.
പക്ഷെ പിന്നെയും അവളെ കാണാന്‍
ഞാന്‍ ആഗ്രഹിച്ചു.
എന്നാല്‍ കണ്ടതോ
പാതി തിന്ന സാന്‍ഡ്വിച്ച്, ബ്രെഡ്, ലെറ്റിസ് ഇലകള്‍, സലാമി.
എല്ലാത്തിലുമുണ്ട് അവള്‍ കടിച്ച രൂപങ്ങള്‍.

2 comments:

  1. ഫൈസല്‍,ഇത് ആരെഴുതിയ കവിതയാണ്?താങ്കളോ അതോ രാമാനുജനോ?രാമാനുജനാണെങ്കില്‍ അദ്ദേഹം കവിത എഴുതിയിരുന്നുവെന്ന പുതിയ അറിവിലേക്ക് നയിച്ചതിനു നന്ദി

    ReplyDelete
  2. പ്രിയ സഗീര്‍,
    പ്രതികരണത്തിനു നന്ദി. ഞാന്‍ പോസ്റ്റില്‍ ചേര്‍ത്തതില്‍ നിന്ന് വ്യക്തമാണ് ഈ കവിത എ. കെ. രാമാനുജന്റെ കവിതയുടെ പരിഭാഷയാണെന്ന്. മറ്റൊന്ന് ഇത് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനായ രാമാനുജനാണെന്ന് മനസ്സിലായില്ലെ? മൈസൂരില്‍ ജനിച്ച് ദക്ഷിണേന്ത്യയിലെ 4 ഭാഷകളിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടി നിരവധി കവിതകളും ആഖ്യായികകളും രചിച്ചു രാമാനുജന്‍. പ്രധാനമായും എഴുതിയത് ഇംഗ്ലീഷിലും കന്നടത്തിലുമാണ്. മറ്റേത് ശ്രീനിവാസ രാമാനുജന്‍. അദ്ദേഹം ഗണിതശാസ്ത്രജ്ഞന്‍. തെറ്റിദ്ധരിച്ചതാണോ? കൂടുതലറിയാന്‍ WIKIPEDIA പരതുക.
    സ്നേഹം
    ഫൈസല്‍

    ReplyDelete