Friday 6 November 2009

ആരായിരുന്നു നമുക്ക് വി പി സിംഗ്?

ചരിത്രത്തിലൂടെ നടന്നു പോയവരുണ്ട്. ചരിത്രത്തില്‍ വേറിട്ട നടപ്പാത വെട്ടിയെടുത്തവരും ഉണ്ട്. ചരിത്രത്തെ നിര്‍മ്മിച്ചവരുണ്ട്. വി പി സിംഗ് ഇവരില്‍ ആരാണ്?  നമ്മുടെ മാധ്യമക്കൊണ്ടാട്ടങ്ങളുടെ കല്പിതവികാരങ്ങളുടെ ജ്വാലകള്‍ക്കിടയില്‍ വെറുമൊരു മരണവാര്‍ത്തയിലേക്കു താഴ്ത്തപ്പെട്ടു ആ ചരിത്രനിര്‍മ്മാതവിന്റെ വിടപറയലിനെ. വായിക്കുക താഴെ....പേജുകളില്‍ ക്ലിക്ക് ചെയ്യുക


7 comments:

  1. അരങ്ങുവാഴുന്ന സ്ഥാപിത താല്‍പര്യക്കാര്‍ കല്ലറയിലൊതുക്കാന്‍ കൊതിക്കുന്ന സത്യങ്ങളെ അനാവരണനം ചെയ്യാനുള്ള ശ്രമങ്ങള്‍ ശ്ളാഘനീയം. നന്ദിയുണ്ട്.
    വി.പി.സിങ്ങ് ഒരു കവി കൂടിയായിരുന്നു എന്ന അറിവ് എനിക്ക് പുതിയതായിരുന്നു. രാജകുടുംബത്തില്‍ പിറന്നിട്ടും അധഃസ്ഥിതര്‍ക്ക് വേണ്ടി സ്പന്ദിച്ച ആ ഹൃദയത്തില്‍ കവിതയൂറിയത് തികച്ചും സ്വാഭാവികം.

    ReplyDelete
  2. രാജ കുടുംബത്തില്‍ പിറന്നതല്ല രാജാവ്‌ എടുത്തു വളറ്‍ത്തി , പ്റസിധനാകാനായി രാജീവ്‌ ഗാന്ധിയെ പിന്നില്‍ നിന്നും കുത്തി , മണ്ഢല്‍ കമ്മീഷന്‍ വഴി ജാതി സ്പറ്‍ധ വളറ്‍ത്തി പിന്നെ മുസ്ളീങ്ങള്‍ക്കും ഈഴവറ്‍ക്കും സെണ്ട്റല്‍ സറ്‍വീസില്‍ സംവരണം അതു കൊണ്ടു കിട്ടി മണ്ഠല്‍ പറഞ്ഞ സാമ്പത്തിക മാനദന്ധം നടപ്പാക്കിയതുമില്ല ബൊഫോറ്‍സ്‌ അഴിമതി ഇപ്പോള്‍ പുറത്തുകൊണ്ടൂവരും എന്നു പറഞ്ഞു പക്ഷെ ഒന്നും ചെയ്തില്ല മറ്റൊരു കള്ള നാണയം വിധി അയാളുടെ മരണം നിസ്സാര സംഭവമാക്കി

    ReplyDelete
  3. പ്രിയപ്പെട്ട ആരുഷി,
    അഭിപ്രായത്തിനു നന്ദി. തീര്‍ച്ചയായും എന്റെ ലേഖനം താങ്കളോട് വിയോജിക്കുന്നു. അങ്ങനെ വിയോജിക്കാനേ മനുഷ്യനീതിക്കും സര്‍ഗാത്മകതക്കും കഴിയൂ. വി പി സിംഗ് രാജകുടുംബത്തില്‍ തന്നെയാണ് ജനിച്ചത്. പിന്നീട് രാജാ ബഹദൂര്‍ രാം ഗോപാല്‍ സിംഗ് അദ്ദേഹത്തെ ദത്തെടുക്കുകയായിരുന്നു. താഴെക്കൊടുത്തത് വായിക്കുക.
    He was born in the Rathore Royal Family of Manda to Raja Bhagwati Prasad Singh of Daiya and was later adopted by Raja Bahadur Ram Gopal Singh of Manda in 1936.
    കാഴ്ചകള്‍ക്ക് അവയുടെ നിറഭേദങ്ങളുണ്ട്. അത് നോക്കുന്നവനെ കൂടെ ആശ്രയിച്ചു നില്‍ക്കുന്നു. വി പി സിംഗിന്റെ ചരിത്രരൂപം ആര്‍ക്കും മായ്ച്ചുകളയാന്‍ കഴിയില്ല. അത് ഭാവിയിലേക്കു നീളുന്ന ഒരു നെടും പാതയാണ്.
    പള്ളിക്കരയുടെ പ്രതികരണത്തെയും മാനിക്കുന്നു. ഐക്യപ്പെട്ടതില്‍ സന്തോഷമുണ്ട്. രണ്ടുപേര്‍ക്കും വീണ്ടും നന്ദി.
    എം. ഫൈസല്‍

    ReplyDelete
  4. INDIA KANDA ETTAVUM NALLA PRATHANAMANTHRI.V.P.SINGH..
    ADARSHANGALKKUM SADARANAKKARKKUM PAVANGALKKUM DALITHARKKUM VENDI BHARIKKUKAYUM BHARANAM OZHIYUKAYUM CHEYTHA EKA PRATHANAMANTHRI V.P.SINGH.
    INDIAN PAISHAJIKA SHAKTHIKALAL ETTAVUM VETTAYADAPPETTA V.P.SINGH.
    YATHARTHA INDIAN JANATHA ORU KALATHUM MARAKKATHA ENNENNUM SNEHIKKAPPEDUNNA V.P.SINGH.

    V.P.SINGH IS THE ONLY THE BEST INDIAN PRIME MINISTER V.P.SINGH.

    ReplyDelete
  5. അരുണ്‍ ശൌരി ഇന്ത്യന്‍ എക്സ്പ്പ്റസില്‍ നിന്നും പുറത്താകുന്നതിനു കാരണമായ ഒരു ഇണ്റ്ററ്‍വ്യൂ വീ പീ സിങ്ങുമായി നടത്തിയത്‌ നിങ്ങള്‍ വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു , ബാബറി മസ്ജിദ്‌ ഒക്കെ അതില്‍ വരുന്നുണ്ട്‌ അതിനെ പറ്റി വീ പീ സിംഗ്‌ പറഞ്ഞത്‌ വായിച്ചാല്‍ ഒരു മുസ്ളീമിനും അയാളെ വാഴ്തിപ്പാടാന്‍ കഴിയില്ല

    ഈ ഇണ്റ്ററ്‍വ്യൂ വീ പീ സിംഗ്‌ നിഷേധിച്ചിട്ടില്ല വീ പീ സിംഗ്‌ ഒരു അധികാര മോഹി ആണെന്നും അയാളെ ഒരിക്കലും ധനകാര്യത്തില്‍ നിയമിക്ക്കരുതെന്നും രാജീവ്‌ ഗാന്ധിയോടു പല അഭ്യുദയ കാംക്ഷികളും ആവശ്യപ്പെട്ടിരുന്നു പക്ഷെ രാജീവ്‌ നിയമിച്ചു ബൊഫോറ്‍ശ്‌ വച്ചു കളിച്ചാണു വീ പീ പ്റതിശ്ഛായ വളറ്‍ത്തിയത്‌

    This interview I dont have a link to provide, but it was in 1987 I hope

    ReplyDelete
  6. ആരുഷി,
    മുസ്ലീങ്ങള്‍ക്കുവേണ്ടി വി പി സിംഗ് എന്തു ചെയ്തു എന്നല്ല,സവര്‍ണ സമൂഹ്യക്രമം കൊണ്ടും ബ്രാഹ്മണശാസ്ത്ര-സൂത്രങ്ങള്‍ കൊണ്ടും മറച്ചുവെക്കപ്പെട്ടിരുന്ന ചരിത്രത്തെ അനാവരണം ചെയ്തു എന്ന നിലക്കാണ് ഞാന്‍ വിലയിരുത്തിയത്. ചിലരുണ്ട്, ചരിത്രം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ അവര്‍ അവരുടെ ഭൂതകാലത്തില്‍നിന്ന് വിടുതല്‍ നേടും. അവിടെയാണ് വി പി സിംഗ് വ്യത്യസ്തനാകുന്നത്. ബാബരി മസ്ജിദ് വിഷയം ഒരു മതവിഷയമല്ലെന്നും അത് ഒരു ദേശീയ നീതിയുടെ വിഷയമാണെന്നും കരുതുകയാണെങ്കില്‍ അതടക്കമുള്ള മനുഷ്യാവകാശ-പാരിസ്ഥിതിക മേഖലകളില്‍ അദ്ദേഹം നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തെ ന്യൂനീകരിക്കാനാവില്ല. അത്തരമൊരു കാഴ്ചക്ക് നീതിയുടെ നിറമുള്ള ദര്‍ശിനി ആവശ്യമാണ്. അരുണ്‍ ശൂരി നടത്തിയ അഭിമുഖം നിര്‍ഭാഗ്യവശാല്‍ ഞാന്‍ വായിച്ചിട്ടില്ല. എന്നാലും ഒരു അഭിമുഖത്തെ മാത്രം മുന്‍‌നിറുത്തി ഒരു മനുഷ്യന്‍ നടത്തിയ നിരന്തരമായ നൈതിക പ്രവര്‍ത്തനത്തെ വക്രിച്ചുകാണാനുള്ള കല്‍മഷബുദ്ധി എനിക്കില്ലാത്തതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
    പിന്നെ അനോണിമസിന്... താങ്കള്‍ കാണിച്ച ആവേശത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ, വി പി സിംഗിന്റെ ഒരു വ്യത്യസ്ത profile ആണ് ഞാന്‍ എഴുതിയത്. അത് ആവേശത്തോടെയല്ല, അതിന്റെ ഗൌരവത്തോടെയും ദാര്‍ശനികഗഹനതയോടെയും നോക്കികാണാനാണ് ഞാന്‍ ആഗ്രഹിച്ചത്.
    എങ്കിലും പ്രതികരണത്തിന് നന്ദി.
    സ്നേഹം,
    എം. ഫൈസല്‍

    ReplyDelete
  7. V.P.SINGH ORU THAVANA KOODY PRADHANA MANDRI AYIRUNNENKIL INDIAN PAISHAJIKATHAYUDE ECHIL NAKKIKALAYA RSS MEDHAVITHAM NILA NIRTHAN OROTTA THIYYA PULAYA ADIVASI DALITHANEYUM KOLLANUM KOLLAPPEDUVANUMULLA CHAVERUKALAYI LABHIKKUMAYIRUNNILLA.
    V.P.SINGH ORU THAVANA KOODY PRATHANAMANDRI AYIRUNNENKIL ... INDIAN PAISHAJIKATHA SARWWAVUM APAHARICHU CHAVITTI THAZHTHI MURADIPPICHA THIYYA PULAYA DALITH SAMMOHATHIL NINNORALAVUM IPPOLL INDIAN PRADHANAMANDRIPADATHIL.SARKKAR STHAPANAGALIL THOOPPUKARUM THOTTIKALUM MATHRAMAYI NJANGAL THALACHIDAPPEDUMAYIRUNNILLA.

    ReplyDelete