Tuesday 8 June 2010

വായിച്ച കവിത





പൊരിവെയിലത്ത്‌
അന്നം കഴിക്കാതെ 
മുന്തിരിത്തോപ്പില്‍
വിളവെടുപ്പു വേല ചെയ്യുന്ന
അടിമായാണു നിങ്ങളെങ്കില്‍
നിങ്ങളുടെ പുറത്ത്‌
ഒരു ചാട്ടവാറിന്റെ ഭീഷണിയുണ്ട്‌.
അന്നനാളത്തിന്റെ ആഴത്തില്‍
പൊരിഞ്ഞാലും എരിഞ്ഞാലും
ഒറ്റമുന്തിരിയും ചുണ്ടില്‍ തിരുകി
പാഴാക്കരുത്‌.
ചാട്ടയടിയേറ്റ്‌ നിലംപൊത്തിയാലും
തിരിച്ചടിക്കരുത്‌. 
വടക്കനമേരിക്കന്‍ ഗ്രീഷ്മത്തില്‍ 
പിടഞ്ഞുവീണ കറുത്ത മനുഷ്യരേ...
ഭീരുവിന്റെ അഹിംസയേക്കാള്‍ 
താനാദരിക്കുന്നത് ധീരന്റെ 
ഹിംസയാണെന്ന് എന്റെ ഗുരുനാഥന്‍ 
പണ്ട് മോണകാട്ടി പറഞ്ഞു.
ഗ്രാമങ്ങളില്‍ അടുപ്പെരിയാതെ ചത്ത 
എന്റെ ഉണക്കമനുഷ്യരേ, 
അര്‍ദ്ധനഗ്നരായ എന്റെ ഫക്കീര്‍മാരേ...


ശ്വാസകോശങ്ങളില്‍
മരണം വിതച്ച്‌
വീശിപ്പോയ ബഹുരാഷ്ട്ര വിഷക്കാറ്റ്‌
നിങ്ങളോര്‍ക്കുന്നില്ലെ?
അന്ന് നിങ്ങള്‍ നിങ്ങളുടെ യൌവനത്തിലോ ശൈശവത്തിലോ
കൌമാരത്തിലോ ആയിരുന്നിരിക്കാം.
കാല്‍ നൂറ്റാണ്ടിനിപ്പുറം
ഇരകള്‍ ഇരകളായി തുടരുന്നു.
ഓരോ ദുരന്തവും മടിശ്ശീല കിലുക്കുന്ന 
നല്ല വിപണിയാണ്. 
സമാധാനത്തിനായുള്ള വിളംബരങ്ങളാണ്.


ആരുടെ സമാധാനം?


ഇരുപതിനായിരത്തിലേറെ
വെറും മനുഷ്യര്‍ ശ്വാസകോശം 
തകര്‍ന്നു മരിച്ചിട്ടും
അഞ്ചു ലക്ഷത്തിലേറെ 
മനുഷ്യര്‍ ഇന്നും മരിച്ചു ജീവിച്ചിട്ടും
നമ്മള്‍ ബധിരരും മൂകരുമായി ഇരിക്കുന്നത് എന്തുകൊണ്ട്? 
നീതിയെ ചൊല്ലിയും 
മനുഷ്യത്വത്തെ ചൊല്ലിയും 
നിങ്ങള്‍ വേപഥുവിലാഴുമ്പോള്‍ 
വാള്‍മുനകള്‍ 
നിങ്ങളുടെ കഴുത്തിലേക്കു തന്നെ പായുന്നത് എന്തുകൊണ്ടാണ്?
തീര്‍ച്ചയായും ഒരു മനുഷ്യനായി
ജീവിക്കുന്നതില്‍ ലജ്ജ തോന്നുന്നു.
പാരിസ്ഥിതിക മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന
താനെങ്ങിനെ സൌന്ദര്യത്തെ കുറിച്ച്‌ കവിതയെഴുതുമെന്ന്
കെന്‍ സാരോ വിവ ചോദിച്ചതോര്‍ക്കുക.
ഞാനീ കുറിച്ചത്‌ കവിതയല്ലെങ്കില്‍
ചങ്ങാതീ, രജോ:സുഖത്തിന്റെ പരിലാളനയില്‍,
ബഹുരാഷ്ട്രഭീമന്മാരുടെ
തീറ്റസമൃദ്ധിയില്‍
താങ്കളെഴുതൂ
ലക്ഷണമൊത്ത ഒരു കവിത.
4 comments:


അലി said...
ഞാനീ കുറിച്ചത്‌ കവിതയല്ലെങ്കില്‍ ചങ്ങാതീ, രജോ:സുഖത്തിന്റെ പരിലാളനയില്‍, ബഹുരാഷ്ട്രഭീമന്മാരുടെ തീറ്റസമൃദ്ധിയില്‍ താങ്കളെഴുതൂ ലക്ഷണമൊത്ത ഒരു കവിത. ദാ... എഴുതിയിരിക്കുന്നു. ഇതൊന്നു നോക്കൂ...

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ said...
നന്ദി അലി. കഴിയുമെങ്കില്‍ ആഗസ്റ്റില്‍ (അടുത്ത മാസം) ദേശാഭിമാനി വാരിക വായിക്കൂ. എന്റെ നോവല്‍ ആരംഭിക്കുന്നു. സസ്നേഹം ഫൈസല്‍

നവാസ് മുക്രിയകത്ത് said...
ഭീരുവിന്റെ ഹിംസയേക്കാള്‍ താനാദരിക്കുന്നത് ധീരന്റെ ഹിംസയാണെന്ന് എന്റെ ഗുരുനാഥന്‍???????? ഇങ്ങനെ തന്നെയാണോ???

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ said...
പിശകുണ്ടായിരുന്നു. അത് തിരുത്തി.ചൂണ്ടിക്കാട്ടിയതു നന്നായി.



10 comments:

  1. കഴുത്തപ്പുറത്തല്ലേ
    നമ്മുടെ സവാരി
    കൂട്ടിന് ഏമ്പക്കവും
    പിന്നെന്തിനു
    പ്രതിഷേധ സ്വരങ്ങള്‍
    ഞാന്‍ മിണ്ടുന്നില്ല!

    ReplyDelete
  2. 15,000 പേരുടെ ജീവനും, നിരപരാധികളായ പതിനായിരങ്ങളെ - ഒരുതലമുറയെ മുഴുക്കെ മാറാരോഗികളാക്കുകയും ചെയ്തതിനു വേട്ടക്കാര്‍ക്ക്‌ തോളില്‍ തട്ടിയൊരു ശാസന............

    "തീര്‍ച്ചയായും Faizal, ഒരു മനുഷ്യനായി
    ജീവിക്കുന്നതില്‍ ലജ്ജ തോന്നുന്നു.

    ReplyDelete
  3. വിധികള്‍ക്കുമപ്പുറം ഒരു വിധിയുണെന്നു വിശ്വസിക്കുന്നവനായതിന്നാല്‍ ഈ ലോകത്ത് പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്‍ !നന്നായിരിക്കുന്നു.ഇനിയും വരാം

    ReplyDelete
  4. Believe it, people may take care of the polluted water here/
    How can they hold breath, until filtering the whole city/
    On the air, still there is toxic methyl isocynate/
    Poison plant stores tons of chemical waste/
    And a range of diseases from blindness to cancer/
    Law and justice are the last victims of the tragedy here.

    ReplyDelete
  5. നിങ്ങളതു പറഞ്ഞുധൈര്യവാൻ ആശംസകൾ.

    ReplyDelete
  6. നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
    ഒരു ജനതയെ
    പേരിട്ടും, പേരിടാതേയും
    ക്രൂശിലേറ്റപ്പെടുമ്പോള്‍

    ഫൈസലേ..
    നമുക്ക് വിദേശികളെ വിരുന്നൂട്ടാം.
    അല്ലാ.. പിന്നെ..

    ReplyDelete
  7. വായിച്ചവര്‍ക്കും വായിച്ച് എന്തെങ്കിലും പങ്കുവെച്ചവര്‍ക്കും നന്ദിയല്ലാതെ എന്തു പറയാന്‍.

    ReplyDelete
  8. athe lakshanamoththa kavithayayirikkilla. athallallo lakshyam. vithayanu lakshyam. ikyappetunnu sakhave.

    ReplyDelete
  9. ഭാഷ യുടെ നേരുകൊണ്ട് നേര്‍ത് നില്‍ക്കുന്ന നിങ്ങളെ/ നിങളുടെ എഴുത്ത്
    എനിക്കിഷ്ടമാണ് - നേര്‍മ എന്നത് ബലക്ഷയമല്ല.
    വാക്കില്‍ അനുഭവങ്ങളുടെ നിറക്കുട്ടും
    അത് വരച്ചിടുന്ന ചിത്രങ്ങളും
    ഏറെ ഇഷ്ടമായി
    Cr P ക്ക് എഴുതിയ കുറിപ്പും..
    ബ്ലോഗിലെ introductionum
    ഇനിയും ഇനിയും എഴുതുക
    ഭാവുകങ്ങള്‍..

    ReplyDelete
  10. share love and solidarity with you too, dear bhanu and narayanan.
    lovely love,
    faizal

    ReplyDelete