Monday 14 September 2009

ഹേ, റാം!

മൊട്ടത്തല,
മോണക്കാട്ടിച്ചിരി,
വട്ടക്കണ്ണട,
വടിയൂന്നി നടത്തം,
അര്‍ദ്ധനഗ്നന്‍,
അനാസക്തിയോഗം,
നിലത്തിരുത്തം,
നിരാഹാരശയനം.

പൊലിഞ്ഞുപോയ് നാളം
പക്ഷേ, സ്വയം സേവക കാഞ്ചിയില്‍.
ഒടുവിലാ മര്‍മരം:
ഹേ, റാം!
ഒടുങ്ങാത്ത മന്ത്രണം.

ഭ്രൂണമേധങ്ങളില്‍,
സംഘചലനങ്ങളില്‍
ചിരിക്കുന്നു ഗോഡ്സെ.
വെടിയുണ്ടയാല്‍
ഉതിരുന്നു ചോര!

മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്-2003

2 comments:

  1. ചിരിക്കുന്നു ഗോഡ്സ്സെകള്‍
    ഈ വഴിയരികില്‍
    പുതിയ മുഖം മൂടികള്‍ അണിഞെന്ന് മാത്രം

    ReplyDelete
  2. നന്ദി, മനോഹരന്‍.
    വന്നതിന്
    വായിച്ചതിന്
    സസ്നേഹം
    ഫൈസല്‍

    ReplyDelete