Tuesday 1 September 2009

ഓണം എല്ലാ മലയാളികളുടെയും ഉത്സവമല്ല.

ഓണം ആരുടെ ഉത്സവമാണ്? ഈ ചോദ്യം പലരും പല തവണ ഉയര്‍ത്തിയിട്ടുണ്ട്. അടുത്തകാലത്ത് കെ. ഇ. എന്‍. വരെ ഈ ചോദ്യം ഉയര്‍ത്തുകയും അത് വരേണ്യ ബ്രാഹ്മണ്യത്തിന്റെ ആഘോഷമാണെന്ന വിഗമനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓണം മാത്രമല്ല്, കേരളീയമെന്ന് നാം വിവക്ഷിക്കുന്ന പലതിനും തനി കേരളീയമെന്ന് പറയാനാകുമോ?

                    ആഘോഷങ്ങള്‍ നിര്‍മ്മിച്ചെടുക്കപ്പെടുന്നവയല്ല. അവ മനുഷ്യന്റെ ജീവിതവ്യവഹാരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട് വരുന്നതാണ്. അത് അവന്റെ അദ്ധ്വാനമാവാം, കാര്‍ഷിക നേട്ടങ്ങളാവാം, പ്രക്ര്‌തിശക്തികളൊടോ ദൈവസങ്കല്പത്തോടോ ഉള്ള ഭയമോ നന്ദിയോ ആകാം. സത്യത്തില്‍ പല ആഘോഷങ്ങളുടെയും ഉല്പത്തിയില്‍ ദൈവസങ്കല്പത്തിനോ മത അനുഷ്ഠാനങ്ങള്‍ക്കോ വലിയ സ്വാധീനമുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള സ്വാധീനങ്ങളുടെ അന്തര്‍ധാര ഓണാഘോഷത്തിലും നമുക്ക് കാണാം.
    
         ഞാന്‍ പറയുന്നത് ഓണം സമസ്ത മലയാളികളുടെയും ആഘോഷമല്ല എന്നു തന്നെയാണ്. അതെന്തുകൊണ്ട്? അതിന് കേരളീയത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. കേരളീയതയെ ഇന്ന് മറ്റെല്ലാ ദേശ-പ്രാദേശിക സ്വത്വങ്ങളേയും പോലെ നിര്‍വചിക്കാന്‍ പ്രയാസമാണ്. എന്നാല്‍ കേരളീയത എന്നാല്‍ എന്ത് മാത്രമല്ല എന്തല്ല എന്നും നമുക്ക് പറയാന്‍ കഴിയും. കഴിയണം. കഴിഞ്ഞില്ലെങ്കില്‍ അത് നാം നമ്മുടെ സംസ്കാരത്തോടു ചെയ്യുന്ന നീതികേടായിരിക്കും. കേരളീയതുടെ സാംസ്കാരിക ചിഹ്നം കഥകളിയല്ല. കഥകളി ഒരു കേരളീയ കലാരൂപമാണ്. അതിന്റെ ഉറവിനും പരിണാമത്തിനും സവര്‍ണസമൂഹക്രമത്തിന്റെ അടിത്തറയുണ്ടെങ്കിലും അത് ഇന്ന് മതേതരവും പുരോഗമനാത്മകവുമായ ഒരു തിരശ്ശീലയിലാണ് ഒരുങ്ങുന്നത്. എന്നാല്‍ കഥകളിയെ മാത്രം കേരളത്തിന്റെ സാംസ്കാരിക ലോഗൊ ആക്കി ചിത്രീകരിക്കുന്നത് നമ്മുടെ മനസ്സില്‍ വേരോടിയിട്ടുള്ള വിധേയത്വത്തിന്റെ ലക്ഷണമാണ്. കേരളീയ ജനതയില്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രം ഇഴുകി ആസ്വദിക്കുന്ന (അതില്‍ പലരും ഉറക്കമായിരിക്കും. ഉറക്കമുണര്‍ത്താന്‍ രാവണനെക്കൊണ്ട് അലറിക്കാന്‍ പണം കൊടുത്തിരുന്നതായി നമുക്കറിയാം) ഒരു കലാരൂപമെങ്ങനെ കേരളീയസാമാന്യത്തിനെ കലാരൂപമാകും? ഓട്ടന്‍തുള്ളലിനോ തെയ്യത്തിനോ ഒപ്പനക്കോ മാര്‍ഗംകളിക്കോ ഉള്ള അത്ര ജനകീയത കഥകളിക്കുണ്ടോ? ജനകീയതയുടെ അടിസ്ഥാനത്തിലല്ല ഒരു കലയെ സാംസ്കാരിക മുദ്രയായി തെരഞ്ഞെടുക്കുന്നതെന്നു വാദിച്ചാല്‍ പിന്നെ മറ്റെന്താണ് മാനദണ്ഡം? അതായത് നമ്മുടെ സംസ്കാരത്തുന്റെ അടയാളങ്ങളെ നിര്‍ണയിക്കുന്നതില്‍ ഇന്നും മേല്ക്കോയ്മ ബ്രാഹ്മണചിന്തക്കാണെന്ന് വ്യക്തം. വ്ര്ത്തമില്ലാതെ കവിത എഴുതിയാല്‍ കവിതയാകില്ല എന്നു പറയുന്നതു പോലെ ഒരു വരേണ്യ ധാരയുടെ ചിന്താരചനയാണത്. സംസ്ക്ര്ത പദങ്ങളില്ലാതെ ഒരുകാലത്ത് മലയാള കവിത പിറക്കാന്‍ പാടില്ലായിരുന്നു. ഇവിടെയാണ് എഴുത്തച്ഛനെപ്പോലുള്ളവര്‍, കുഞ്ചനമ്പ്യാരെ പോലുള്ളവര്‍ ഭാഷയുടെ ജനകീയചരിത്രം രചിക്കുന്നത്. എഴുത്തച്ഛന്‍ ഭാഷാ പിതാവല്ലെന്ന് സാംസ്കാരിക വലതുപക്ഷത്തിന് നേത്രത്വം കൊടുക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ പി പരമേശ്വരന്‍ തന്നെ പറയുകയുണ്ടായി. സംസ്ക്രതവും തമിഴും അടക്കമുള്ള ഭിന്നസംസ്കാരങ്ങളുടെ മിശ്രണത്തിലൂടെ ഉയര്‍ന്നുവന്ന കേരളീയതയുടെ കൊള്ളക്കൊടുക്കയായി രൂപംകൊണ്ട ഭാഷ ഇന്ന് ജനകീയമാണ്. എന്നാല്‍ ഇന്ന് സംസ്ക്ര്തത്തിന്റെ ഗതിയെന്താണ്. ഓള്‍ ഇന്ത്യാ റേഡിയോയി സംസ്ക്ര്ത വാര്‍ത്ത വന്നാല്‍ അത് റേഡിയോക്ക് മൌനവ്രതത്തിന്റെ ഇടവേളയാണ്. അതിനാല്‍ കേരളീയതയുടെ ഭാഷ മലയാളമാണ്. ഒരു സംശയവുമില്ലാതെ പറയാം. അത് പ്രാഥമികമായി തമിഴ്-സംസ്ക്ര്തം സങ്കലനത്തില്‍ നിന്ന് ഉണ്ടായതാണ്.
      
          സങ്ക്ലനം ഭാഷകളുടെയെല്ലാം പൊതു സ്വഭാവമാണ്. ഇന്ന് മലയള ഭാഷയ്ക്ക് അതിന്റെ സാംസ്കാരിക സ്വത്വമുണ്ട്. എം. ജി. എസ്. നാരായണന്‍ പോലും വര്‍ഷങ്ങള്‍ക്കു മുമ്പ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ കേരളീയതയെ സം‌ബന്ധിച്ച് അവതരിപ്പിച്ച ഒരു ദീര്‍ഘ പ്രബന്ധത്തില്‍ കേരളീയതയുടെ വികാസത്തെ പറ്റി പറയുന്നുണ്ട്. 1947ല്‍ ഒരു സ്വതന്ത്ര രാഷ്ട്രീയ-സാംസ്കാരിക- സാമൂഹിക സ്വത്വമായി രൂപപ്പെടാതിരുന്ന കേരളീയത തൊണ്ണൂറുളില്‍ ഒരു ഉപദേശീയതയില്‍ നിന്നും വികസിച്ച് പക്വദേശീയതയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത് രാഷ്ട്രീയമായി അവതരിപ്പിച്ചാല്‍ അത് ‘കേരളം കേരളീയന്‘ എന്ന് ഒരിയ്ക്കല്‍ നമ്മള്‍ കേട്ട സി. ആര്‍.സി. സി. പി. ഐ.എം. എല്‍. പദ്ധതിയാകും. എന്തായാലും നമ്മുടെ സാംസ്കാരിക അജണ്ട നിശ്ചയിക്കുന്നത് ബ്രാഹ്മണ്യം തന്നെ. ഇത് പറയുമ്പോള്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചവരെല്ലാം എന്നര്‍ഥമില്ല. ചിന്തയിലും പ്രവ്ര്ത്തിയിലും ബ്രാഹ്മണ്യം പുലര്‍ത്തുന്നവര്‍ എന്നേ അര്‍ഥമുള്ളൂ.

              ഇനി ഓണത്തിലേക്കു തിരിച്ചു വരാം. അത് കേരളത്തിലെ ഭൂരിപക്ഷ്ത്തിന്റെ ആഘോഷമാണ്. എന്നാല്‍ അത് ആഘോഷിക്കാന്‍ പാടില്ലാത്ത ന്യൂനപക്ഷം ആരാണ്? അത് പണ്ട് മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയവരുടെ പിന്മുറക്കാരാണ്. മഹാബലി ഒരു ഐതിഹ്യപുരുഷനാണ്. അസ്സീറിയന്‍ ചക്രവര്‍ത്തിയെന്നോ ചേരചക്രവര്‍ത്തിയെന്നോ തിട്ടമില്ലാതെ മിത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മഹാബലിയെന്ന സങ്കല്പം.(ചരിത്രത്തില്‍ മിത്തോളജിയെ പൂര്‍ണമാ ധിക്കരിക്കാന്‍ പാടില്ല. കൊസാംബിയുടെ MYTH AND REALITY വയിക്കാത്തവര്‍ വായിക്കുക. വ്ര്ത്രാസുരനെ വധിച്ചാണ് ഇന്ദ്രന്‍ ദേവന്മാരെ രക്ഷിച്ചതത്രെ. വ്ര്ത്രാസുരന്‍ എന്നാല്‍ ദസ്യുക്കള്‍ സിന്ധു നദിക്കു കുറുകെ കെട്ടിയ അണ. അത് തകര്‍ത്തത് ഇന്ദ്രന്‍. അതില്‍ പ്രളയത്തില്‍ പെട്ടും പിന്നെ വരള്‍ച്ചയില്‍ പെട്ടും ഒടുങ്ങിയത് ദസ്യുക്കളുടെ സൈന്ധവ സംസ്ക്ര്തി. ഇത് മിത്തോളജിയുടെ ഒരു ചരിത്രഭാഷ്യമായി കാണാം. ആര്യന്മാര്‍ ദ്രാവിഡരെന്നോ ദസ്യുക്കളെന്നോ പറയാവുന്ന തദ്ദേശീയരില്‍ നേടിയ വിജയം!) എന്തായാലും നമ്മള്‍ ഏതൊരു യുക്തി കൊണ്ട് എതിര്‍ത്താലും ഓരോ സമൂഹവും അതിന്റെ ചരിത്രഘട്ടങ്ങളിലൂടെ പുഷ്കലമാക്കുന്ന ചില നന്മകളുണ്ട്. അവയിലൊന്നാണ് മലയാളികളുടെ ഓണം.
               മഹാബലിയുടെ ഐതിഹ്യം നമുക്കെല്ലാമറിയുന്നതാണ്. ആരാണ് മഹാബലി? ഒരു അസുര ചക്രവര്‍ത്തി. ആരാണ് അദ്ദേഹത്തിന്റെ ജനകീയവും ക്ഷേമപൂര്‍ണവുമായ ഭരണത്തില്‍ അസൂയ പൂണ്ടത്? ദേവന്മാര്‍. മഹാവിഷ്ണു വാമനാവതാരം പൂണ്ടാണ് മഹാബലിയെ ചതിച്ചത്. ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക പദപ്രശ്നങ്ങളെല്ലാം ഇവിടെയും നമുക്ക് കാണാം. അസുരന്‍ എന്നാല്‍ ദ്രാവിഡമെന്നോ അധ:സ്ഥിതമെന്നോ പറയാവുന്ന സാമൂഹ്യശ്രേണിയില്‍ പെട്ടവന്‍. ചവിട്ടിത്താഴ്ത്തിയത് സുരവര്‍ഗത്തില്‍ പെട്ടയാള്‍. ബ്രാഹ്മണന്‍. അങ്ങനെയെങ്കില്‍ ഇന്നും ബ്രാഹ്മണ മനസ്സ് പേറി നടക്കുന്ന ഒരാള്‍ക്ക് ഓണം അഘോഷിക്കാന്‍ പറ്റുമോ? അങ്ങനെ ഒരാള്‍ ഓണം അഘോഷിക്കുന്നെങ്കില്‍ നമ്മളതിനെ ചോദ്യം ചെയ്യേണ്ടതല്ലെ? ആയതിനാല്‍ എനിക്ക് തോന്നുന്നത് കീഴാളജീവിതത്തോട് പ്രതിപത്തിയുള്ള, മനുഷ്യനെ മനുഷ്യായി കാണാന്‍ കഴിവുള്ള ഒരാള്‍ക്കു മാത്രമേ ഓണം ആഘോഷിക്കാനുള്ള അര്‍ഹതയുള്ളൂ. അതിനാല്‍ ഇന്നും മനുഷ്യസമത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കാത്ത ബ്രാഹ്മണവിദൂഷകരെ, ദയവുചെയ്ത് നിങ്ങള്‍ ഓണം ആഘോഷിക്കരുത്. അത് ഞങ്ങള്‍ പാവം കീഴാളജീവിതങ്ങളുടെ ഉത്സവമണ്. അതില്‍ ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ കലരാം. പാട്ടുകള്‍ ചേക്കേറാം. അയോധനമുറകള്‍ വന്നുപയറ്റാം. അതൊക്കെ കാലികമായി ഏത് ആഘോഷങ്ങള്‍ക്കും വന്നുചേരുന്ന ധനാത്മകമയ പുഷ്ടിയാണ്. അതുകൊണ്ട് ഓണം എല്ലാ കേരളീയന്റെയും ആഘോഷമാകണമെങ്കില്‍ എല്ലാ കേരളീയരും ഒന്നുപോലെയാകണം. കള്ളം പറയരുത്. ജാതി ചോദിക്കരുത്.
        
           പതിറ്റാണ്ടുകള്‍ക്കു മുമ്പ് ശ്രീനാരായണനും കുമാരനാശാനും പറഞ്ഞത് ഇപ്പോഴും പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. സ്കൂള്‍ ക്ലാസ് റൂമിനകത്ത് ‘ഇവിടെ പുകവലിക്കരുത്’ എന്ന് എഴുതിവെക്കേണ്ടതില്ല. എന്നാല്‍ എഴുതിവെച്ചതു കണ്ടാല്‍ അവിടെ കുട്ടികള്‍ പുകവലിക്കുന്നുണ്ട് എന്നു കരുതണം. ജാതി ചോദിക്കരുത്. മതം മനുഷ്യബന്ധങ്ങളില്‍ കലക്കരുത് എന്നൊക്കെ നമുക്കിന്ന് പറയേണ്ടി വരുന്നത് ക്ലാസ് മുറികളില്‍ പുക വലിക്കുന്നവര്‍ ഉള്ളതു കൊണ്ടാണ്.


             കേരളത്തിന്റേത് എന്നു പറയാന്‍ മൌലികമായി എന്താണ് ഉള്ളത്? എല്ലാം ആദാനപ്രദാനങ്ങളിലൂടെ വികസിച്ചുണ്ടായതല്ലെ. മലയാളിയുടേതാണോ സാമ്പാര്‍? രസം? ഇഡലി? വട? എല്ലാം തമിഴന്റേത്. നമ്മുടേത് എന്നു പറയാന്‍ പുട്ടുണ്ടാവും പത്തിരിയുണ്ടാവും. കേരളത്തിന്റെ പച്ചക്കറി തന്നെ തമിഴ്നാട്ടിലെ ഒട്ടംചത്രത്തെ ‘വ്യവസായ‘ത്തില്‍ നിന്നല്ലെ! അറബികള്‍ പുരാതനകാലത്ത് ദീര്‍ഘ്മായ സാര്‍ഥവാഹകയാത്രയില്‍ കഴിക്കാനുള്ള സൌകര്യത്തിന് രൂപപ്പെടുത്തിയ ചോറിന്റെയും ഇറച്ചിയുടെയും മിശ്രിതമാണ് പിന്നീട് ബിരിയാണി ആയി മാറിയതത്രെ! എങ്കില്‍ മലബാര്‍ ബിരിയാണിയും അറബ് ബിരിയാണിയും തമ്മില്‍ എത്രയോ അകലമുണ്ട്. തീര്‍ച്ചയായും നമ്മള്‍ നമ്മുടെ ബിരിയാണി കാലമാക്കി എടുത്തിട്ടുണ്ട്. ഇറച്ചിയും മീനും പച്ചക്കറികളും ചേര്‍ന്നതാണ് കേരളീയത. അതിനെ വെറും സസ്യഭുക്കാക്കി മാറ്റുന്നത് ക്രൂരതയാണ്. ഓണത്തിനു തന്നെ കേരളത്തില്‍, വടക്ക് വിശേഷിച്ചും, ഉത്രാടം മുതലങ്ങോട്ട് ഓരോ ദിവസവും വ്യത്യസ്ത ഇറച്ചി-മീന്‍ വിഭങ്ങള്‍ പാരമ്പര്യ രീതിയില്‍ വിളമ്പേണ്ടതുണ്ട്. അതായത് ഓണത്തെ സംബന്ധിച്ച് സവര്‍ണത്തമ്പുരാക്കന്മാര്‍ ഉണ്ടാക്കി വെച്ച ധാരണ എത്ര അബദ്ധജഡിലമാണ്!

             ഓണം അധിനിവേശത്തിന്റെ ആഘോഷമല്ല. അധിനിവേശത്തെ ആലിംഗനമായി തെറ്റിദ്ധരിച്ച നിഷ്കളങ്കതയുടെ, കരുണ്യത്തിന്റെ ആഘോഷമാണ്. നമ്മള്‍ അയല്‍‌വ്യാപാരത്തില്‍ നിന്നും വിദൂരസമ്പര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുത്ത കൊടുക്കല്‍ വാങ്ങലിന്റെ സംസ്കാരത്തിന്റെ മൌലീശോഭയാണത്. തുല്യലാഭവും പരസ്പര ബഹുമാനവും നിലനിന്നിരുന്ന ഒരു കാലത്തിന്റെ ഓര്‍മ. ഇന്നത്തെ ആഗോളവല്‍ക്ര്ത സമൂഹത്തിനത് തിരിയുമോ എന്നറിയില്ല. ഇന്ന് ലാഭം ധ്രുവീക്ര്തമാണ്. പൌരസ്ത്യത്തില്‍ നിന്ന് പാശ്ചാത്യത്തിലേക്ക്. അല്ലെങ്കില്‍ ഇല്ലാത്തവനില്‍ നിന്ന് ഉള്ളവനിലേക്ക്. ബഹുമാനമോ ഉള്ളവനു മാത്രം. ആഗോളവല്‍ക്കരണത്തിന്റെ നിര്‍ദ്ദയമായ വശത്തോടുള്ള നമ്മുടെ അടര്‍ജ്വാലയെ നമുക്ക് ഓണത്തില്‍ നിന്ന് എടുക്കാം.
             ഓണം നമുക്ക് ആഘോഷിക്കാം അതിന്റെ എല്ലാ വര്‍ണശബളിമയോടും കൂടി. അതില്‍ മതമോ ജാതിയോ ഇല്ല. ഒരേ പന്തിയിലിരുന്ന് ഉണ്ണാനറക്കുന്നവര്‍ക്ക് മാറി നില്‍ക്കാം. എന്തെന്നാല്‍ അവര്‍ക്ക് മഹാബലി ശത്രുവാണ്. മഹാബലിയുടെ ശത്രുക്കളേ നിങ്ങള്‍ ഓണം ആഘോഷിക്കാതിരിക്കുക. നിങ്ങള്‍ ആഘോഷിക്കുന്ന പക്ഷം അത് ജോര്‍ജ് ബുഷ് നമ്മുടെ മഹാത്മജിയുടെ സമാധി സന്ദര്‍ശിച്ചതിനേക്കാള്‍ വലിയ വിരോധാഭാസമാകും.
(പി.എസ്: എന്റെ പ്രിയ ചങ്ങാതി സുനില്‍ ചൂണ്ടിക്കാട്ടിയത് മാനിച്ച് കുറിപ്പിനെ ഖണ്ഡികകളാക്കി തിരിച്ചിട്ടുണ്ട്. മറ്റൊരു തിരുത്തും വരുത്തിയിട്ടില്ല. അക്ഷരത്തെറ്റുപോലും. വായിക്കുന്നവര്‍ ഇതോടൊപ്പമുള്ള കമന്റുകള്‍ കൂടെ വായിക്കുക. വസ്തുതകളോടെ പതിയിരുന്ന് ആക്രമിക്കുക. ആഗസ്റ്റ്-സെപ്റ്റംബറില്‍ മാവേലിക്കായി പൂക്കളമിടുന്ന വര ചേര്‍ത്തത് മന:പൂര്‍വമാണ്. അക്ഷരത്തെറ്റുകള്‍ തെറ്റിച്ച് വായിക്കുക!)

17 comments:

  1. പന്നിപ്പനിയെയും മ്തകാര്യവകുപ്പിനേയും ബഹുമാനമുള്ളതുകൊണ്ട് നന്നായി എന്നെഴുതാം,

    ReplyDelete
  2. ഓണവും വിഷുവും ഹിന്ദുക്കളുടെ ആഘോഷമാണ് അതില്‍ മുന്തിയ ജാതി താഴ്ന്ന ജാതി എന്ന് വേര്‍തിരിക്കാന്‍ മറ്റുള്ളവര്‍ വരണം എന്നില്ല.
    വേറെ വല്ല പണിയും നോക്ക് സഹോദരാ...

    ReplyDelete
  3. ആഹാ? മുന്ത്യേ ജാതീം താഴ്ന്ന ജാതീം ഒക്കെ എന്നേ ഹിന്ദുക്കളായത്? മഹാബലി എന്നേ ഹിന്ദുവായത്?
    അസുരന്മാരൊക്കെ ഹിന്ദുക്കളാ?

    ഞാനിതിന്റെ നൂറ് കോപ്പി അയച്ചു, എനിക്കെന്താ കിട്ടുക്?

    ReplyDelete
  4. വിദുരര്‍ എന്ന ചങ്ങാതി പ്രകോപിതനായതില്‍ നിര്‍വ്യാജം സന്തോഷിക്കുന്നു. ഹിന്ദു എന്ന പദം ഞാന്‍ കുറിപ്പിലൊരിടത്തും ഉ പയോഗിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ചരിത്രത്തിന്റെയും മിത്തോളജിയുടെയും ചിലപ്പോഴൊക്കെയുള്ള സഹയാത്രകള്‍ അറിയില്ലെ? എന്താണ് ഹിന്ദുത്വം? ആരൊക്കെയാണ് ഹിന്ദുക്കള്‍? ഇറാനികള്‍ക്കും അറബികള്‍ക്കും ഇന്ത്യയിലുള്ളവരൊക്കെ ഹിന്ദുക്കളാണ്. ഇന്നും അവരുടെ സമീപനത്തിന് വലിയ മാറ്റമില്ല. ഹിന്ദുക്കളുടെ ആഘോഷങ്ങളില്‍ മറ്റുള്ളവര്‍ ഇടപേടേണ്ടതില്ല എന്നത് നല്ല അഭിപ്രായം. വൈക്കം മുഹമ്മദ് ബഷീര്‍ ഇന്ന് ഇല്ലാത്തത് നന്നായി.
    മുന്ത്യ ജാതിയും താഴ്ന്ന ജാതിയും പില്‍ക്കാല വേദകാലത്തിന്റെ സ്ര്‌ഷ്ടിയാണ്. അത് ഹിന്ദുത്വം എന്ന ആധുനിക സംഘടിത മതത്തിന്റെ ഭാഗമായത് രാഷ്ട്രീയ ചരിത്രമാണ്. ക്രൈസ്തവതയേയും ഇസ്ലാമിനേയും പോലെ ഹിന്ദുമതത്തെ ഒരു റിജിഡ്-സെമിറ്റ്ക് മാത്ര്‌കയിലാക്കാനാണ് ‘ഭാരതീയത‘യുടെ ശ്രമം. മഹാബലി ഹിന്ദുവാണെന്ന് ആരാണ് പറഞ്ഞത്? ശങ്കരാചാര്യരുടെ കാലത്താണ് ആദ്യമായി ഹിന്ദു എന്ന പദം മതസങ്കല്പത്തില്‍ ഉപയോഗിച്ചത്. ബൈബിള്‍ പഴയ നിയമത്തില്‍ ഹിന്ദ് ദേശം എന്ന പ്രയോഗം പേര്‍ഷ്യക്കാര്‍ വിശേഷിപ്പിച്ചതിന്റെ മറുരൂപമാണ്. മഹാബലി എന്നത് ഒരു നിജമായ നാമം പോലുമല്ല. അത് അദ്ദേഹത്തിന്റെ ത്യാഗത്തിന് കിട്ടിയ അപരാഭിധാനമാണ്.
    ഓണത്തിന് ഇന്ന് കാണുന്ന എല്ലാ ചടങ്ങുകളും കാലക്രമത്തില്‍ വന്നു ചേര്‍ന്നതാണ്. അതായത ഓണം ഒരു ഒറ്റശിലാരൂപമല്ല. പാരമ്പര്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വടക്കന്‍ കേരളം മുതല്‍ തെക്കന്‍ കേരളം വരെ വൈവിധ്യം കാണാം. തെക്കന്‍ കേരളത്തില്‍ മാംസ ഭക്ഷണം പാരമ്പര്യമായി ഓണത്തിന്റെ ഭാഗമല്ല. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഓരോ ദിവസവും പാരമ്പര്യമായി തന്നെ മാംസഭക്ഷണം വിളമ്പണം. വിശേഷിച്ച് തീയര്‍ എന്നു വിളിക്കപ്പെടുന്നവരില്‍.
    പിന്നെ കാഴ്ചപ്പാടുകള്‍ എല്ലാം വ്യക്തികല്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതാണ് ഏതൊരു ദേശീ‍യസംസ്കാരത്തിന്റെയും ഈടുവെപ്പ്. പിന്നെയെല്ലാം ഏവരും അവരവരുടെ അനുഭവത്തിലാണ് ജീവിക്കുന്നത്.
    രാമാ, ആരാ പറഞ്ഞത് നൂറ് കോപ്പി അയക്കാന്‍?
    അതിമോഹം നന്നല്ല.
    എല്ലാം കാണാന്‍ മോളിലൊരു ആളുണ്ട് രാമാ.
    സന്തോഷം.
    ആഘോഷങ്ങളുടെ മനുഷ്യനന്മയില്‍ വിശ്വസിക്കുന്ന
    എം. ഫൈസല്‍

    ReplyDelete
  5. ഞാന്‍ ആദ്യമായാണ് ഇവിടെ വരുന്നത്.ഓണാഘോഷത്തിന് കീഴാളജാതി മേലാളജാതി എന്നൊന്നുണ്ടോ മാഷേ.നിലനില്‍പ്പിനായി പലരും ഉപയോഗിക്കുന്ന ജാതിക്കളിയാണ് ഈ ലേഖനം വായിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത്.അതിന്റെ ഉത്തമോദാഹരണമാണ് ഈ വരികല്‍."ഓണത്തിനു തന്നെ കേരളത്തില്‍, വടക്ക് വിശേഷിച്ചും, ഉത്രാടം മുതലങ്ങോട്ട് ഓരോ ദിവസവും വ്യത്യസ്ത ഇറച്ചി-മീന്‍ വിഭങ്ങള്‍ പാരമ്പര്യ രീതിയില്‍ വിളമ്പേണ്ടതുണ്ട്. അതായത് ഓണത്തെ സംബന്ധിച്ച് സവര്‍ണത്തമ്പുരാക്കന്മാര്‍ ഉണ്ടാക്കി വെച്ച ധാരണ എത്ര അബദ്ധജഡിലമാണ്!
    "

    ReplyDelete
  6. അനിയ ഇക്കണക്കിനു പ്രചരണം നടത്തിയാല്‍ ഒരു പതുകൊല്ലതിനകത്തു കേരളത്തിന്റെ ദേശീയ ആഘോഷം റംസാനാണന്നും കേരളത്തിന്റെ ഇഷ്ട ഭക്ഷണം ബിരിയാണി ആനന്നും ദേശിയ നൃത്തം ഒപ്പന അനന്നും സ്ഥാപിചെടുക്കാം

    ReplyDelete
  7. ഇത് നേര്‍വായനയുടെ കാലമല്ലാതാകുന്നു. ഓണത്തിന്റെ പൂര്‍വകഥകളില്‍ കണ്ണോടിക്കുക. വിരുദ്ധവായന നന്ന് ചിലയിടങ്ങളില്‍. പക്ഷെ ചരിത്രത്തില്‍ അത് നന്നല്ല. ഓണം നമുക്കൊക്കെ അറിയുന്നപോലെ ഐതിഹ്യത്തിന്റെ നിറഞ്ഞാട്ടമാണ്.റംസാന്‍ എന്നത് ഏതെങ്കിലും മതത്തിന്റെ ആഘോഷമല്ല. അത് മുസ്ലീങ്ങളുടെ വ്രതമാസമാണ്. അത് കഴിഞ്ഞു വരുന്ന പെരുന്നാളിനെയാണ് പലരും തെറ്റായി റംസാന്‍ എന്നു പറയുന്നത്. ബക്രീതോ ക്രിസ്തുമസ്സോ ബുദ്ധപൌര്‍ണമിയോ നമ്മുടെ ദേശീയ ആഘോഷമായി കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഞാന്‍. ഓണത്തിന്റെ തദ്ദേശീയസൌഭഗത്തിന്റെ ഒരു ലഹരി ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണു ഞാന്‍. മഹാബലിയുടെ ഐതിഹ്യങ്ങളില്‍ ഒന്ന് അദ്ദേഹം ചേരമാന്‍ പെരുമാളായിരുന്നെന്നും ആ മന്നന്‍ മക്കയിലേക്ക് തീര്‍ഥാടം നടത്തിയെന്നും അറേബ്യയില്‍ വെച്ച് മരിച്ചെന്നുമുള്ളതാണ്. ഇത് കേരളചരിത്രത്തില്‍ ഐതിഹ്യങ്ങളുടെ പങ്ക് ചര്‍ച്ച ചെയ്യുമ്പോള്‍ കടന്നു വരുന്ന കാര്യാമാണ്. കേരളോല്‍പ്പത്തിയെ പറ്റി പറയുമ്പോള്‍ പരശുരാമന്റെ മഴുവിനെ പറ്റി പറയുന്ന പോലെ ഒരു ഐതിഹ്യം.
    കെ ഇ എന്‍ മുമ്പ് എഴുതിയ ലേഖനം വായിച്ച് നിങ്ങള്‍ക്ക് ആര്‍ക്കും ഒരു വികാരവും തോന്നിയില്ലെ? ഓണം ഒരു സവര്‍ണ ആഘോഷമാണെന്ന് വ്യാഖ്യാനിച്ച് അതിനെ ഒരു കള്ളിയിലൊതുക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന് അദ്ദേഹത്തിന് സ്വന്തം ന്യായീകരണങ്ങളുണ്ട്. എനിയ്ക്ക് എന്റെ സ്വന്തം ന്യായീകരണങ്ങളുണ്ട്. ഒരു മനസ്സിലാക്കല്‍ ആവശ്യമാണ്. ചരിത്രം പ്രതികാരത്തിനുള്ള അയുധമകരുത്. അത് ഭൂതകാലത്തെ അറിയാനും ഭാവിയില്‍ കല്‍മഷല്ലാത്ത സമൂഹം കെട്ടിപ്പടൂക്കാനുമായിരിക്കണം. പിന്നെ ഭാരതീയ വിചാരകേന്ദ്രത്തേയും പി. പരമേശ്വരനേയും വിമര്‍ശനധ്വനിയില്‍ സ്പര്‍ശിച്ചതികൊണ്ടാണോ എജിപി പ്രകോപിതനായത്. പികെ ഗോപാലക്ര്‌ഷ്ണന്റെ കേരളത്തിന്റെ സാംസ്കാരിക ചരിത്രവും രാജന്‍‌ഗുരുക്കളും രാഘവ വാരിയരും ചേര്‍ന്നെഴുതിയ കേരളചരിത്രവും കെ എന്‍ ഗണേശിന്റെ കേരളത്തിന്റെ ഇന്നലെകള്‍ ... എന്നിവ താങ്കള്‍ വായിച്ചിട്ടുണ്ടാവുമെന്ന് കരുതട്ടെ.
    ധരിക്കാം. തെറ്റിദ്ധരിക്കാതിരിക്കുക.
    നമ്മുടെ പ്രതികരണങ്ങള്‍ നമ്മുടെ മനോഭാവത്തിന്റെ ഭാഗമാണ്. അതൊക്കെ എവിടെ നിന്ന് ഉറവയെടുത്തു വരുന്നു എന്ന് അറിയാന്‍ പ്രയാസം. എഴുതുന്ന ആളുടെ പേരും ജാതിയും നോക്കിയല്ല പ്രതികരിക്കേണ്ടത്. വസ്തുതകളെയാണ് ഖണ്ഡിക്കേണ്ടത്.
    നമ്മള്‍ വ്യക്തിപരമായി പരസ്പരം അറിയാത്തവരായതുകൊണ്ട് ശരിയായ ഉള്‍ക്കൊള്ളലും ആയാസകരമാണ്. ബ്ലോഗെഴുത്തില്‍ കാമ്പുള്ള ചര്‍ച്ചകളുണ്ടാകണം.കലക്കി, നന്നായി, കൊള്ളില്ല. വേറെ പണി നോക്ക്.... എന്നൊക്കെയുള്ള ബാലിശവും പൊള്ളയുമായ പ്രതികരണങ്ങള്‍ നന്നല്ല. അത് ആര്‍ക്കും ആരെയും തിരുത്താന്‍ സഹായിക്കില്ല.
    നമയുണ്ടാകട്ടെ.
    ഫൈസല്‍

    ReplyDelete
  8. ഫൈസല്‍,
    "ഇത് നേര്‍വായനയുടെ കാലമല്ലാതാകുന്നു".ഈ പരിവേദനം നല്ലതല്ല.ഒരാള്‍ എഴുതുന്നതെന്തായാലും അത് അംഗീകരിക്കണമെന്ന്‍ പറയുന്നത് ബാലിശമാണ്.|"ഓണം നമുക്ക് ആഘോഷിക്കാം അതിന്റെ എല്ലാ വര്‍ണശബളിമയോടും കൂടി. അതില്‍ മതമോ ജാതിയോ ഇല്ല". ഈ പറയുന്ന താങ്കള്‍‍ "ഓണത്തിലേക്കു തിരിച്ചു വരാം. അത് കേരളത്തിലെ ഭൂരിപക്ഷ്ത്തിന്റെ ആഘോഷമാണ്,ബ്രാഹ്മണവിദൂഷകരെ ദയവുചെയ്ത് നിങ്ങള്‍ ഓണം ആഘോഷിക്കരുത്. അത് ഞങ്ങള്‍ പാവം കീഴാളജീവിതങ്ങളുടെ ഉത്സവമണ്" എന്നും പറയുന്നു.സത്യത്തില്‍ എന്തു വിശ്വസിക്കണം.എനിക്കു തോന്നുന്നു ‍ന്യൂനപക്ഷക്കാരന്‍ എന്ന അപകര്‍ഷതാബോധം താങ്കളെ വല്ലാതെ അലട്ടുന്നുവെന്ന്‍.അതുകൊണ്ടാണ് ഈ രീതിയില്‍ ചിന്തിക്കുന്നത്.ഒന്നു ചോദിച്ചോട്ടേ ഓണം സവര്‍ണ്ണര്‍(താങ്കളുടെ ഭാഷയില്‍)മാത്രമാണൊ ആഘോഷിക്കുന്നത്.സര്‍ക്കാര്‍ നല്‍കുന്ന അവധിയും ബോണസ്സും ആനുകൂല്യ‍ങ്ങളും ഭൂരിപക്ഷസവര്‍ണ്ണര്‍ മാത്രമാണോ കൈപ്പറ്റുന്നത്.എന്തിനാണ് ന്യൂനപക്ഷം സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്നെല്ലാം ചിന്തിക്കുന്നത്.ഓണം നമുക്ക് ആഘോഷിക്കാം. അതിന്റെ എല്ലാ വര്‍ണശബളിമയോടും കൂടി.അതില്‍ ജാതിവേണ്ട.മലയാളികള്‍ എന്ന ചിന്ത മതി.താങ്കള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്റെ ഓണാശംസകള്‍.താങ്കളുടെ ജാതിയും പേരും നോക്കിയല്ല ഈ പ്രതികരണം.

    ReplyDelete
  9. ഫൈസൽ, നല്ല എഴുത്ത്. ഒന്ന് പാരഗ്രാഫ് തിരിച്ചെഴുതിയാൽ വായിക്കാൻ എളുപ്പമായിരുന്നു.

    പലരും എഴുതിയ ആളിന്റെ പേരുവായിച്ച് മുൻ‌ധാരണകളിലൂന്നി മറുപടി എഴിതി എന്നു തന്നെ ആണ് എനിക്ക് തോന്നിയത്. വിഢികൾ!

    -സു-

    ReplyDelete
  10. ശ്രീക്കുട്ടന്റെ ഇടപെടല്‍ ഇഷ്ടപ്പെട്ടു. ഒപ്പം ഓണാശംസകള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. എന്നാലും എന്റെ കുറിപ്പിന്റെ അന്ത:സത്ത താങ്കള്‍ ഉള്‍ക്കൊണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ എഴുതിയത് ആരും ഉരുളയാക്കി വിഴുങ്ങണമെന്ന വാശിയില്ല. അങ്ങനെ ഞാന്‍ പറഞ്ഞിട്ടുമില്ല. പക്ഷെ മറിച്ചൊരു അഭിപ്രായമുള്ളവര്‍ അവരുടെ നിരീക്ഷണങ്ങളുമായാണ് വരേണ്ടത്. പലപ്പോഴും അതുണ്ടാകുന്നില്ല എന്നതാണ് ഖേദകരം. തീര്‍ച്ചയായും ഓണം കേരളത്തിലെ ഭൂരിപക്ഷത്തിന്റെ ആഘോഷമാണ്. പഴയ വാമനമനസ്സ് കൊണ്ടു നടക്കുന്നവര്‍ക്കും ഓണം അനിസ്ലാമികമാണ്, അക്രൈസ്തവമാണ് എന്ന് കരുതുന്നവര്‍ക്കും എങ്ങനെ ഓണം ആഘോഷിക്കാനാവും? അങ്ങനെയുള്ള ഒരു ന്യൂനപക്ഷം നമുക്കിടയിലില്ലെന്ന് കരുതുന്നത് സത്യത്തെ അംഗീകരിക്കാതിരിക്കുന്നതിന് തുല്യമാണ്. ഓണത്തിന്റെ ഉറവയ്ക്ക് മതമായി ബന്ധമില്ല. അത് ഐതിഹ്യങ്ങളിലാണ് സ്ത്രോതസ് കണ്ടെത്തുന്നത്. അത് എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമാണ്. ഇന്തോനേഷ്യയിലെ എല്ലാ മതവിശ്വാസികളും അവരുടെ പാരമ്പര്യ സംസ്കാരത്തിന്റെ പ്രധാനമായ ഈടായി കാണുന്നത് മഹാഭാരത്തെയും രാമായണത്തെയുമാണ്.
    അധികാരത്തിന്റെ വലിയ പാഠങ്ങള്‍ മഹാബലിക്കഥയിലുണ്ട്. അത് വര്‍ണവ്യവസ്ഥയുമായാണ് നമ്മള്‍ ഘടിപ്പിക്കുന്നത്. (ഞാന്‍ പിന്നീട് കുറിച്ച കമെന്റുകള്‍ വായിക്കുക) അത്തരത്തില്‍ ഇന്നും വടം വലികളുണ്ട്. അതില്‍ വര്‍ണചിഹ്നങ്ങള്‍ മാറിയിട്ടുണ്ടാവും. ഓണം സവര്‍ണര്‍ മാത്രമല്ല അഘോഷിക്കുന്നത്. സത്യത്തില്‍ അങ്ങനെയല്ല പറയേണ്ടത്. ഓണം സവര്‍ണരും ആഘോഷിക്കുന്നുണ്ട് എന്നാണ്. പഴയ മേല്‍ക്കോയ്മച്ചിന്ത ഇല്ലാത്തവര്‍ക്ക് അതിന് അര്‍ഹതയുണ്ട്. എന്തുകൊണ്ടെന്നാല്‍ ചരിത്രം പ്രതികാരത്തിന്റെ ഉപകരണമാകരുത്. അത് ഇന്നലെയെ വിലയിരുത്താനും നാളെയെ മാനവികാനുകൂലമയി സ്ര്‌ഷ്ടിക്കാനുമാണ്.
    നമ്മള്‍ എത്ര ഇല്ലെന്ന് പറഞ്ഞാലും സമൂഹത്തില്‍ വേര്‍ത്തിരിവ് നിലനില്‍ക്കുന്നുണ്ട്. അത് കുറഞ്ഞു വരുന്നു എന്ന് നമുക്ക് സന്തോഷിക്കാം. എങ്കിലും മതത്തിന്റെ സങ്കുചിതത്വത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടുതല്‍ അനാവ്ര്‌തമാകുന്നത് ആശങ്കയുണ്ടാക്കുന്നു. ജാതീയമായ വേര്‍ത്തിരിവ് ചിലയിടങ്ങളിലെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനെ നേരിടേണ്ടത് അങ്ങനെയൊന്നില്ല എന്ന ശുദ്ധഗതിയോടെയല്ല. ഗാന്ധിജി ജാതിസത്യത്തെ കണ്ടിരുന്നുവെങ്കിലും അതിനെ സമീപിച്ചത് മറ്റൊരു തരത്തിലാണ്. അത് ആത്മീയമായ ഒരു സമീപനമായിരുന്നു. എന്നാല്‍ അംബേദ്കറുടേത് വ്യത്യസ്തമായിരുന്നു. ജാതിസത്യത്തിന്റെ ഇരയായിരുന്നു അദ്ദേഹം. തീവ്രമായ അനുഭവത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം മുഴുവന്‍. അതുകൊണ്ടുതന്നെ വിവേചനം നിലനില്‍ക്കുന്നു എന്ന് അംഗീകരിക്കുക. എന്നിട്ട് അതിനെ ചെറുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. സാമ്രജ്യത്വത്തില്‍ നിന്ന് ആദ്യം മോചനം പിന്നെ സാമൂഹിക നവോത്ഥാനം അതിന്റെ പൂര്‍ണരൂപത്തിലാവാം എന്നതായിരുന്നു മാഹാത്മജിയുടെ ധാരണ. എന്നാല്‍ അംബേദ്കര്‍ പറഞ്ഞത് ആദ്യം ഇന്ത്യക്കരന് ഇന്ത്യക്കാരനില്‍ നിന്നുള്ള മോചനം. പിന്നെ വിദേശിയില്‍ നിന്ന്.
    ഇത് ഓണത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-ചരിത്ര ഘടന പരിശോധിക്കുമ്പോള്‍ സംഗതമാണ്. സമൂഹത്തെ മതവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എങ്ങനെ ഓണം ആഘോഷിക്കാനാവും അതൊരു ദേശീയ ആഘോഷമാണെങ്കില്‍? അതെങ്ങനെ സവര്‍ണചിന്തയുള്ളവരുടെ ആഘോഷമാകും അത് സമത്വത്തിന്റെ വിളയാട്ടമാണെങ്കില്‍?
    സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നവരെല്ലാം ഓണം ആഘോഷിക്കുന്നു എന്ന് അര്‍ത്ഥമില്ല. അവധിയും ബത്തയും റിബേറ്റും എല്ലാവരും പറ്റുന്നു. പക്ഷെ അവരില്‍ തന്നെ ഓണം ആഘോഷിക്കാത്തവരുണ്ട്. ആഘോഷിക്കുന്നവരില്‍ ചിലര്‍ സാമൂഹ്യ നതോന്നതചിന്ത വെച്ചുപുലര്‍ത്തുന്നതായും അനുഭവമുണ്ട്.
    പിന്നെ ശ്രീകുട്ടന്‍ എഴുതിയ ‘എനിക്കു തോന്നുന്നു..... അലട്ടുന്നുവെന്ന്. വിട്ടഭാഗം വായിക്കാനാവാത്തതുകൊണ്ട് അതിന് വിശദീകരണം നല്‍കാനാകുന്നില്ല.
    നന്മ. പിന്നെ സമത്വസുന്ദരമായ ഓണാശംസകള്‍!
    തുറന്ന എഴുത്ത് നന്ന്. വിവേചനമില്ലാത്ത പ്രതികരണത്തിനും നന്ദി. മറ്റുള്ള ചങ്ങാതിമാര്‍ക്കും നന്ദി.
    എം. ഫൈസല്‍

    ReplyDelete
  11. ഓണം കേരളീയന്റെ പൊതു ആഘോഷം എന്നാ നിലയില്‍ തന്നെയാണ് നമുക്ക് മനസ്സിലാകുന്നത്‌ ...
    അല്ലെങ്കില്‍ അങ്ങിനെ ആയി തീരട്ടെ ... വേറെ ഏതു ആഘോഷമാണ് മലയാളിക്കു ഒന്നിച്ചു ആഘോഷിക്കാനുള്ളത് ..?

    ഓണത്തില്‍ ജാതി കലര്തുന്നതിനോട് യോജിപ്പില്ല ..ചരിത്രം ചവച്ചല്ല ആഘോഷങ്ങളെ വിലയിരുത്തേണ്ടത് , ചരിത്രത്തെ നല്ല രീതിയില്‍ തിരുത്തിയാണ് ..

    സ്നേഹത്തോടെ
    ഫൈസല്‍ കൊണ്ടോട്ടി

    ReplyDelete
  12. ചരിത്രത്തെ തിരുത്താനാവില്ല. അത് സംഭവിച്ചതാണ്. ഭാവിയെ ശോഭനമാക്കാന്‍ ഭൂതകാലത്തിന്റെ തിന്മകള്‍ ആവര്‍ത്തിക്കാതിരിക്കാം. ഓണത്തെ പൊതു ആഘോഷമായിക്കാണുന്നതില്‍ സന്തോഷം. ചരിത്രത്തെ മുന്‍‌വിധികളൊടെയോ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോടെയോ സമീപിക്കരുത്, ഫൈസല്‍. അത് നിര്‍വചിച്ചേ പറ്റൂ. ചിലര്‍ക്ക് അപ്രിയമാകുമെന്ന് കരുതി നമ്മള്‍ നിശബ്ദരായിരുന്നുകൂട. നിശബ്ദരായിരിക്കാന്‍ നമ്മള്‍ക്കെന്തവകാശം എന്ന് യശ:ശരീരനായ പൌലോസ് മാര്‍ പൌലോസ് ചോദിച്ചില്ലെ? ഓണം ഏവരുടേയും ആഘോഷമാകട്ടെ. എങ്കിലും അപ്രിയ സത്യങ്ങള്‍ പറയാതിരുന്നുകൂട.
    ഫൈസലിന്റെ പ്രതികരണത്തില്‍ തന്നെ ഒരു നിശ്ചയമില്ലായ്മ കടിക്കുന്നുണ്ട്. അതുതന്നെ എന്റെ നിരീക്ഷണങ്ങളെ പരോക്ഷമായി അംഗീകരിക്കലാണ്.
    ഓണത്തില്‍ ജാതിയുണ്ട്, ഫൈസല്‍. ഒന്ന് ആലോചിച്ചു നോക്കൂ. മാവേലി എന്ന മിത്തിന്റെ പ്രഭവം. കേരളീയ സാമൂഹ്യഘടനയില്‍ ഭൂ -കാര്‍ഷിക, ജന്മി-കുടിയാന്‍ ബന്ധം ഒന്ന് ഓര്‍ത്തെടുത്തു നോക്കൂ. ജന്മിയ്ക്ക് കാണിയ്ക്ക വെക്കാന്‍ നെല്ലും വാഴക്കുലയുമായി വരുന്ന പാവം കുടിയാന്‍ നമുക്ക് മനോഹരമായ പഴം‌കാല കേരളീയതയുടെ നഷ്ടസൌഭഗങ്ങളില്‍ ഒന്നാണ്. നമ്മളിന്ന് അതൊക്കെ ടാബ്ലോയിലൂടെ പുന:നിര്‍മിച്ച് സായൂജ്യമടയുന്നു. നമ്മിലൊക്കെ ഒരു ഫ്യൂഡല്‍ പ്രഭു ഒളിഞ്ഞിരിക്കുന്നു. ചരിത്രത്തെ സക്രിയമായി, ശാസ്ത്രീയമായി സ്പഷ്ടമാക്കിയേ പറ്റൂ. അത് പരസ്പരം വാളോങ്ങാനല്ല, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. ബാക്കി കാര്യങ്ങള്‍ ഞാന്‍ മുമ്പേ വ്യക്തമാക്കിയതാണ്.
    പരിമിതമായാണെങ്കിലും ഞാന്‍ തുടങ്ങിയ ചര്‍ച്ചയാണ്. അതിനാല്‍ ചങ്ങാതിമാരുടെ വാദങ്ങള്‍ക്ക് എന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയാനുള്ള ഉത്തരവാദിത്തം എനുക്കുണ്ട്. അത് സംവാദത്തിന്റെ തീര്‍പ്പുമല്ല.
    സന്തോഷം.
    എം. ഫൈസല്‍

    ReplyDelete
  13. varshathil orikkal payasam kudichal athu onam(akhosham) atananikku ithellam vayichittu manasilayath.payasam ennathu avasaram pole biriyani aakki maattaam. sorry for manglish

    ReplyDelete
  14. come with your arguments.
    abstract comment creates absurdity.
    so no comment,rajesh.
    faizal

    ReplyDelete
  15. സുഹ്ര്‌ത്തുക്കളേ,
    ഞാന്‍ മുന്നോട്ടു വെച്ച വിഷയത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടും കൊള്ളാതെയും ഉള്ളിലുള്ളത് അനാവ്ര്‌തമാക്കിയും പ്രതികരിച്ച എല്ലാവര്‍ക്കും സ്നേഹം. നന്ദി.
    എം. ഫൈസല്‍

    ReplyDelete
  16. faisal ,any subject can be divided based on a story, facts , religion, cast , myth, etc etc, a myth is a myth, there is no point in scrutinizing it as a celeberation of upper cast , lower cast, culture is an evolving thing it changes from generation to generation , in india almost all the national symbols are related to hinduism, not forgetting ashoka stamba and other symbols , it is because this country has a majority of hindus, it is just simple logic, now you seem to be bit annoyed about kathakali being portrayed as the symbol again, why is that , so you are suggesting to use movies or serials as a symbol, which more popular now
    dear freind dont look into things from a RELIGIOUS/CAST point of view

    enjoy all the festivals as it is , dont worry too much whos festival it is

    eid mubarak

    ReplyDelete
  17. dear vinod,
    express my gratitude to you for your comment with your view which does not differ from that i put forward. but very clearly i have stated the role of myths and reality in social formation. in such a perspective onam is connected to myth not to religion. our national insignia have their own explanation of past. ashoka chakra is not from hindu tradition. janagana was taken from a praising verse composed by tagore on occasion on english king's visit to india. they are major parts of national symbols. tiger is not hindu, lotus is not hindu and more over lotus is considered as sacred in budhism rather than in hinduism. do you believe hockey, mango, mackeral... and so are the symbols of hinduism. hidu is a word appeared religiously during the period of shankaracharya. i have mentioned such things in later comments. i think you might have read indian philosophy of deviprasad chathopadhyaya and indian thoght of k. damodaram. the mentioned books, as you know if you gone through them, very clearly elucidate the socio-economic factors in formulating religious milieu in indian context. i am not worried about kathakali which i consider as one of the major art forms of kerala. i do not have the idea that the art form which gets popular applause is great. if so surely we have agree that all commercial melodramas are real movies. when we watch kim ki duk's time, kirstami's ten or bergman's seventh seal the films which come from hollywood are big zeros.
    wahtever you say we cannot refuse the role of complex social structure of india or kerala.
    we must cherish onam.
    it is candidly natural that one who is aware of socio-cultural evolution of kerala to try to analyse its paradoxy or its assimilation.
    thanks again.
    faizal

    ReplyDelete