വെള്ളം കോരിയത്.
പയറിന് നനച്ചത്.
മൂവാണ്ടന്‍ മാവില്‍ നിന്ന്
അണ്ണാറക്കണ്ണന്‍
ചാടിയോടി
വെയില്‍ക്കയം കടന്ന്
തെങ്ങിന്‍ത്തൈക്കൈകളിലേയ്ക്ക്
മറഞ്ഞത്.
പയറിന്റെ തളിരില നുള്ളി
വെള്ളത്തില്‍ വേവിച്ച്
അരിയും നാളികേരവും
വറുത്തുചെര്‍ത്ത് തിന്നത്
കൈതക്കാടിനടുത്ത്
പുല്ലാണിമൂര്‍ഖന്‍ പടം പൊഴിച്ചത്
കള്ളുചെത്താന്‍
കുഞ്ഞന്‍ തെങ്ങില്‍ കയറിയത്
ഉമ്മയോടൊപ്പം
മണ്ണുമാന്തി
കൂര്‍ക്കയുടെ
സുഗന്ധമുള്ള
മണികള്‍ കുടഞ്ഞെടുത്തത്.
ഒരുനിലവിളി കേട്ടത്.
കുഞ്ഞന്‍ ചെത്തിയെടുത്ത
കള്ളുമായി ഇച്ചാപ്പയുടെ
മുറിയിലേക്കോടിയത്.
ഞങ്ങളും പാഞ്ഞത്.
റൂഹ് പോയി
ഇച്ചാപ്പ കിടക്കുന്നത് കണ്ടത്.
സ്മരണയിലുണ്ട്
ഇപ്പോഴും.
പയറ്റിലത്തോരന്‍
കാണുമ്പോള്‍,
കൂര്‍ക്കയുടെ
മണമേല്‍ക്കുമ്പോള്‍
എല്ലാം കൂടുതല്‍ സാന്ദ്രമാകും.
കൂര്‍ക്കയുടെ
ReplyDeleteമണമേല്‍ക്കുമ്പോള്‍
എല്ലാം കൂടുതല്‍ സാന്ദ്രമാകും. ...
...........
നന്നായിട്ടുണ്ട് ഫൈസല്‍
ReplyDeleteനനുത്ത ഓര്‍മ്മകള്‍ ഇക്കിളിയക്കുന്ന പോലെ!
ഏതോ ചെപ്പ് തുറന്ന പോലെ.....
അഭിനന്ദനങള്‍.
mt manaf
നന്നായി
ReplyDelete