മുഖക്കുറി
ഋതുക്കൾ
ഗ്രീഷ്മത്തിനും ശൈത്യത്തിനുമിടയിൽ പെൻഡുലമാടുന്ന ഈ മരുമണൽ ദിനസരികൾക്കിടയിലെപ്പൊഴോ
ഒരു വെളിപാടു പോലെ കുറിച്ചിട്ട അക്ഷരങ്ങൾ. സ്വന്തം മണ്ണിൽ നിന്നും വേരിൽ നിന്നുമുള്ള
അകലം എന്നും ഗൃഹാതുരമായി പിൻതുടർന്നുകൊണ്ടിരിക്കെ അധ്യാപനമെന്ന സാംസ്കാരിക ഇടപെടലുകൾക്കിടയിൽ
എഴുത്ത് ആത്മസാക്ഷാൽക്കാരത്തിന്റെ വഴിയായി തെളിഞ്ഞു. പായൽ പിടിച്ച ഓർമകൾ ഭാവനക്ക് ചിറകുകൾ
നൽകിയത് നാലു വർഷങ്ങൾക്കു മുമ്പ്. നിരവധി മനുഷ്യർ അവരുടെ ജീവിതം കൊണ്ട് ചരിത്രത്തെ
കൈപിടിച്ച് നടത്തിയിട്ടുണ്ട്. പക്ഷെ, നന്നായി പതിഞ്ഞ മുദ്രകളേ നമ്മൾ വായിച്ചെടുക്കാറുള്ളൂ.
കാലമെന്ന പുസ്തകത്തിന്റെ ഏടുകളിൽ പതിയാതെ പോകുന്ന, അല്ലെങ്കിൽ മാഞ്ഞുപോകുന്ന ചില ജീവിതങ്ങളുണ്ട്.
ജീവിതസമരങ്ങളുണ്ട്. എഴുതപ്പെട്ടിട്ടില്ലാത്ത ചരിത്രത്തിന്റെ മുദ്രകൾ. അതെ, തീരെ ചെറിയ
ചിലർ ജീവിച്ചതിന്റെ മുദ്രകൾ.
ഈ
അക്ഷരങ്ങൾ എന്റെ മണ്ണിന്.
പിന്നെ
പ്രിയപ്പെട്ട അച്ഛനും അമ്മക്കും.
All the best beena; the introduction lines are very encouraging.
ReplyDelete