നിലവിളിയുണ്ട്,
കാറ്റില്‍ രക്തഗന്ധം.
എന്താണത്?
അനീതിയുടെ
അവസാനത്തെ
ഇരയും
അറവുകത്തിയ്ക്ക്
ഇരയാക്കപ്പെടുകയാണ്,
അറവുശാലയില്‍ .
തെരുവില്‍
നെഞ്ചുവിരിച്ചു നടക്കുന്നു
വേട്ടക്കാരന്‍ .
നമുക്ക്
സ്വസ്ഥമായി ഉറങ്ങാം.
അകത്തെ നിഴല്‍ സസ്യങ്ങളെ
അല്പജലത്താല്‍ നനയ്ക്കാം.